പുലിമുരുകന് 10 കോടി നഷ്ടം, ഞെട്ടലില്‍ സിനിമാലോകം!

പുലിമുരുകന് 10 കോടിയിലേറെ നഷ്ടം!

Mohanlal, Pulimurugan, Vysakh, Antony, Mulakuppadam, Dileep, Shaji Kailas, മോഹന്‍ലാല്‍, പുലിമുരുകന്‍, വൈശാഖ്, ആന്‍റണി, മുളകുപ്പാടം, ദിലീപ്, ഷാജി കൈലാസ്
Last Modified ചൊവ്വ, 22 നവം‌ബര്‍ 2016 (16:47 IST)
നോട്ട് അസാധുവാക്കല്‍ നടപടി മൂലം മോഹന്‍ലാലിന്‍റെ പുലിമുരുകന് കഴിഞ്ഞ 10 ദിവസത്തിനിടെ 10 കോടിയിലേറേ രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. നവംബര്‍ ഒമ്പതുമുതലുള്ള കളക്ഷനെ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതികൂലമായി ബാധിച്ചു.

തിയേറ്ററുകളില്‍ നേരിട്ടെത്തി ടിക്കറ്റ് വാങ്ങുന്നതില്‍ വലിയ കുറവുണ്ടായതാണ് പുലിമുരുകന് തിരിച്ചടിയായത്. ഓണ്‍ലൈന്‍ ബുക്കിംഗിനെ മാത്രമാണ് ജനങ്ങള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്.

എന്നാല്‍ ഒരു കാര്യം ശ്രദ്ധേയമാണ്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവരും പുലിമുരുകന് വേണ്ടി മാത്രമാണ് ആ സൌകര്യം ഉപയോഗിക്കുന്നത്. നല്ല രീതിയില്‍ കളക്ഷന്‍ നേടിയിരുന്ന പല സിനിമകളുടെയും സ്ഥിതി ഇപ്പോള്‍ ദയനീയമാണ്.

പുലിമുരുകന്‍ കളിക്കുന്ന തിയേറ്ററുകളില്‍ ഇപ്പോഴും എഴുപത്തഞ്ച് ശതമാനത്തോളം സീറ്റുകള്‍ നിറയുന്നുണ്ട്. വലിയ നഗരങ്ങളില്‍ നോട്ട് പ്രതിസന്ധി പുലിമുരുകനെ ബാധിച്ചില്ല.

150 കോടി ലക്‍ഷ്യമാക്കി പടയോട്ടം തുടരുന്ന ഈ വൈശാഖ് ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ ആ നേട്ടം കൈവരിക്കുമെന്നാണ് പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :