'കട്ടപ്പനയിലെ ഋത്വിക് റോഷനെ' കാണാൻ ഒറിജിനൽ ഋത്വിക് റോഷൻ കൊച്ചിയിൽ?!

കട്ടപ്പനയിലെ കിച്ചുവിനേയും ദാസപ്പനേയും കാണാൻ സാക്ഷാൽ ഋത്വിക് റോഷൻ എത്തു‌ന്നു!

aparna shaji| Last Modified ചൊവ്വ, 22 നവം‌ബര്‍ 2016 (14:47 IST)
അമര്‍ അക്ബര്‍ അന്തോണി എന്ന വമ്പന്‍ ഹിറ്റിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷനെ കേരളക്കര ഏറ്റെ‌ടുത്ത് കഴിഞ്ഞു. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍. ചിത്രത്തിന്‍റെ ഒരു തിരക്കഥാകൃത്തും വിഷ്ണുവാണ്. 100 രൂപയ്ക്ക് 1000 രൂപയുടെ മൂല്യം തിരികെ നല്‍കുന്ന ചിത്രം എന്ന പരസ്യവാചകം അന്വര്‍ത്ഥമാക്കുകയാണ് ഈ കൊച്ചുസിനിമ. കേരളത്തിൽ മാത്രമല്ല, അങ്ങ് മുംബൈയിലും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ഒറിജിനൽ ഋത്വിക് റോഷന്റെ കഥയുമായി ഇതിനു സാമ്യമുണ്ടെന്നത് വാസ്തവം. മകനെ നടനാക്കാൻ സ്വപ്നം കണ്ട് നടന്നിരുന്നയാളാണ് ഒറിജിനൽ ഋത്വിക് റോഷന്റെ പിതാവ്. എന്തായാലും സോഷ്യൽ മീഡിയ വഴി ഋത്വിക് റോഷനും നമ്മുടെ കട്ടപ്പനയിലെ കിച്ചുവിനെ കുറിച്ച് കേട്ടുകഴിഞ്ഞു. അവതാരകനും നടനുമായ രാജേഷ് കെ എസ് ഇക്കാര്യം ഋത്വിക്കിനെ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ്.

സിനിമ ഇറങ്ങിയപ്പോൾ ആരാധകർക്കും ഒരു സംശയം ഉണ്ടായിരുന്നു. ഇനി സാക്ഷാൽ കട്ടപ്പനയിലെ കിച്ചുവിനെ കാണാൻ വരുമോ?. 'വാർത്തകളും ട്രോളുകളും താരത്തെ ഏറെ സ്വാധിച്ചിരിക്കുകയാണ്. സിനിമയെ കുറിച്ച് കൂടുതൽ അറിയാൻ താരം ശ്രമിക്കുന്നുണ്ട്. മുംബൈയിലും റിലീസ് ഉള്ള ചിത്രം കാണണമെന്ന് സുഹൃത്തുക്കൾ അദ്ദേഹത്തോട് പറയുന്നുണ്ടെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

ഏതാലായും ആരാധകരുടെ ആകാഷകൾക്ക് വിരാമമിട്ട് സാക്ഷാൽ ഋത്വിക് റോഷൻ 'കട്ടപ്പനയിലെ ഋത്വിക് റോഷനെ' കാണാൻ കൊച്ചിയിലേക്ക് വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ആഴ്ച ഋത്വിക് കൊച്ചിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :