അയ്യപ്പനും കോശിയും തെലുങ്കു റീമേക്കിൽ റാണ ദഗ്ഗുബാട്ടിയും രവി തേജയും

ഗേളി ഇമ്മാനുവല്‍| Last Modified വ്യാഴം, 11 ജൂണ്‍ 2020 (22:02 IST)
ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമായ അയ്യപ്പനും കോശിയുടെയും ഹിന്ദി റീമേക്കിൻറെ അവകാശം ജോൺ അബ്രഹാം നേരത്തെ സ്വന്തമാക്കിയിരുന്നു. തമിഴ് റീമേക്കില്‍ സൂര്യയും കാര്‍ത്തിയും അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അയ്യപ്പനും കോശിയും തെലുങ്കു റീമേക്കിൽ രവി തേജയും റാണ ദഗ്ഗുബാട്ടിയും പ്രധാന വേഷങ്ങള്‍ ചെയ്യും. പ്രൊഡക്ഷൻ ഹൗസായ സിതാര എന്റർടൈൻമെന്റ് ഇവരെ സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്.

നന്ദമുരി ബാലകൃഷ്ണയുമായി നിർമ്മാതാക്കൾ ചർച്ച നടത്തിയിരുന്നുവെങ്കിലും ചർച്ചകൾ ഫലപ്രാപ്തിയിൽ എത്തിയില്ല. ചിത്രത്തിലെ പ്രധാന ഭാഗങ്ങൾ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ ചിത്രീകരിക്കാനും സാധ്യതയുണ്ട്.

അതേസമയം, പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന കാടന്റെ റിലീസിനായി റാണ ദഗ്ഗുബാട്ടി കാത്തിരിക്കുകയാണ്. ഏപ്രിൽ രണ്ടിന് ലോകമെമ്പാടും റിലീസ് ചെയ്യാനിരുന്ന ചിത്രം ലോക്ക്ഡൗൺ കാരണം മാറ്റിവെച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :