മമ്മൂട്ടിയ്‌ക്കൊപ്പം ഈ പുതുമുഖ താരങ്ങളും?

മമ്മൂട്ടിയ്‌ക്കൊപ്പം ഈ പുതുമുഖ താരങ്ങളും?

Rijisha M.| Last Modified ശനി, 10 നവം‌ബര്‍ 2018 (08:26 IST)
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഉണ്ടയിൽ ആസിഫലി ഉണ്ടായിരിക്കുമെന്ന് നേരത്തേതന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു താരവും ചിത്രത്തിൽ ഇക്കയ്‌ക്കൊപ്പം ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനയ് ഫോര്‍ട്ടും എത്തുന്നു എന്നാണ് സൂചനകൾ.

എന്നാൽ ഇരുവരുടേയും കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ വെളിവായിട്ടില്ല. എങ്കിലും പൊലീസ് കഥാപാത്രമായി തന്നെ ആയിരിക്കും ഇവർ രണ്ടുപേരും എത്തുക എന്നാണ് സൂചന.

‘ജവാന്‍ ഓഫ് വെള്ളിമല’ എന്ന ചിത്രത്തില്‍ മുമ്പ് മമ്മൂട്ടിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആസിഫിന്‍റെ ബെസ്റ്റ് ഓഫ് ലക്ക് എന്ന സിനിമയില്‍ മമ്മൂട്ടി അതിഥിവേഷവും ചെയ്തിരുന്നു.

‘ഉണ്ട’യുടെ ചിത്രീകരണം കാസര്‍കോഡ് പുരോഗമിക്കുകയാണ്. ഈ കോമഡി എന്‍റര്‍ടെയ്നറില്‍, നക്സല്‍ ബാധിത പ്രദേശങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടി ഒരു സാധാരണ സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രം ഒരു ആക്ഷന്‍-കോമഡി എന്റര്‍ടെയ്‌നറാണ്. ബോളിവുഡ് താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :