ഗെറ്റ് റെഡി, മാസ് അവതാരം ഓൺ ദി വേ! - ഇതെന്തൊരു കോൺ‌ഫിഡൻസ്?!

നീലിമ ലക്ഷ്മി മോഹൻ| Last Modified വെള്ളി, 10 ജനുവരി 2020 (14:21 IST)
ഓരോ മമ്മൂട്ടിച്ചിത്രം ഇറങ്ങുമ്പോഴും കുടുംബ പ്രേക്ഷകരാണ് തിയേറ്ററുകളില്‍ തിരക്കുകൂട്ടാറുള്ളത്. മാസും എന്റർ‌ടെയ്ന്മെന്റും കൂട്ടിച്ചേർത്ത ഷൈലോക്ക് എന്ന സിനിമയുമായിട്ടാണ് മമ്മൂട്ടിയുടെ ഈ വർഷം തുടങ്ങുന്നത്. അപാര എനർജി തന്നെയാണ് ഈ 68ആം വയസിലും.

അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തില്‍ തമിഴ് നടന്‍ രാജ്‌കിരണ്‍ സുപ്രധാനമായ വേഷത്തിലെത്തും. മീനയാണ് നായിക. സമീപകാലത്ത് മമ്മൂട്ടി ഏറ്റവും ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമയാണിതെന്ന് പുറത്തിറങ്ങിയ ടീസറുകളില്‍ നിന്നുതന്നെ വ്യക്തമാകും. അപാര എനര്‍ജ്ജിയാണ് മമ്മൂട്ടിയുടേ ഓരോ ചലനത്തിനും.

ഷൈലോക്കിനെക്കുറിച്ചുളള ഒരു ചോദ്യത്തിന് ജോബി ജോര്‍ജ്ജ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജോബി ജോര്‍ജ്ജ് പങ്കുവെച്ച പുതിയ ക്യാരക്ടര്‍ പോസ്റ്ററിന് താഴെയായിട്ടാണ് ചോദ്യവുമായി ആരാധകന്‍ എത്തിയത്. ഷൈലോക്ക് പൊളിക്കുമോ ചേട്ടാ എന്നാണ് മമ്മൂട്ടി ആരാധകന്‍ ചോദിച്ചത്. ഇതിന് മറുപടിയായി പൊളിക്കുമോ എന്ന വാചകത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഷൈലോക്ക് ആയിരിക്കും എന്നാണ് ജോബി ജോര്‍ജ്ജ് നല്‍കിയ മറുപടി.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഒന്നാന്തരം സംഭാഷണങ്ങളുമായിരിക്കും ഷൈലോക്കിന്‍റെ പ്രത്യേകത. രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഒരു പലിശക്കാരന്‍റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാസ് രംഗങ്ങള്‍ ആവോളം ഉള്‍പ്പെടുത്തിയ ഷൈലോക്ക് ജനുവരി 23ന് പ്രദര്‍ശനത്തിനെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :