രേണുക വേണു|
Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (08:53 IST)
മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആലോചനകള്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചു. തിരക്കഥാകൃത്ത് ഉദയകൃഷ്ണയും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും ആറാട്ടിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. രണ്ടാം ഭാഗം ഇറക്കാനായിരുന്നു സിനിമയുടെ റിലീസിന് മുന്‍പ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാല്‍ തിയറ്ററുകളില്‍ ആറാട്ട് വമ്പന്‍ പരാജയമായതോടെ രണ്ടാം ഭാഗം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നെന്ന് ഇരുവരുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആറാട്ടിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്‍കിയാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നത്.