അനുശ്രീക്ക് വിവാഹമായി, കല്യാണ ഗോസിപ്പുകള്‍ക്ക് പിന്നാലെ ഉണ്ണി മുകുന്ദന്‍

Anusree
Anusree
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (09:13 IST)
യുവനടന്‍മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന താരം നിരവധി ഗോസിപ്പുകളില്‍ ചെന്ന് പെടാറുണ്ട്. ഒടുവില്‍ അനുശ്രീ എന്ന നടിയുമായി ബന്ധത്തിലാണെന്ന് തരത്തിലുള്ള പ്രചരിച്ചുന്നു. ജയ് ഗണേഷ് പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്‍ നല്‍കിയ അഭിമുഖത്തിനിടെ അനുശ്രീയും കൊണ്ടുവന്നു.ഇതിനിടയില്‍ അതിഥിയായി നടി അനുശ്രീയെ കൊണ്ട് വന്നപ്പോള്‍ ഗോസിപ്പുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും നടന്‍ മറുപടി നല്‍കി.

ഉണ്ണിമുകുന്ദന്റെ വാക്കുകളിലേക്ക്

എന്റെ പേര് പലരുമായിട്ടും കണക്ട് ചെയ്ത് വരാറുണ്ട്. അവരെല്ലാം കല്യാണം കഴിച്ച് പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അനുശ്രീയുടെ പേരിനൊപ്പമാണ് ഗോസിപ്പ് വന്നത്. അതിനര്‍ഥം അനു വിവാഹം കഴിച്ച് പോകാനായി എന്നാണെന്ന് ഉണ്ണി മുകുന്ദന്‍ തമാശപോലെ പറഞ്ഞത്.

ചില നടിമാര്‍ കല്യാണം കഴിക്കാനാവുമ്പോഴാണ് ഉണ്ണി മുകുന്ദനൊപ്പം വാര്‍ത്ത വരുന്നത്. എനിക്ക് ഒരു റിലേഷന്‍ഷിപ്പുമില്ല. എന്നിട്ടും എന്താണ് എന്റെ പേരിങ്ങനെ വരുന്നതെന്ന് ഞാനും ആലോചിക്കാറുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :