‘ഇത് മര്യാദയല്ല, പറയാൻ എനിക്ക് സൌകര്യമില്ല’- പൊട്ടിത്തെറിച്ച് അനുഷ്ക ശർമ

Last Modified ചൊവ്വ, 30 ജൂലൈ 2019 (16:01 IST)
വിവാഹം കഴിഞ്ഞാൽ നടിമാർ കേൾക്കുന്ന സ്ഥിരം പല്ലവിയാണ് ‘കുഞ്ഞുങ്ങൾ ആയോ’ എന്നത്. എന്നാൽ, ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് താരം അനുഷ്ക ശർമ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഷ്‌ക ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അത് ആരാധകര്‍ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തു.

ഇപ്പോഴിതാ ഈ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് അനുഷ്‌ക ശര്‍മ്മ. എല്ലാത്തിനും ഒരു വിശദീകരണം നല്‍കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഇത്തരം തികച്ചും സ്വകാര്യമായ വിഷയങ്ങള്‍ താന്‍ വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും അനുഷ്‌ക പറഞ്ഞു.

ഇത് മര്യാദയല്ല. ഓരോ ആള്‍ക്കാരെയും അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കൂ. തോക്കില്‍ കയറി വെടിവയ്‌ക്കേണ്ട ആവശ്യമെന്താണ്. എല്ലാത്തിനും വിശദീകരണം തരേണ്ടിവരുന്നത് ബുദ്ധിമുട്ടാണ്. ഞാന്‍ എന്തിനാണ് വിശദീകരിക്കുന്നത്- അനുഷ്‌ക ശര്‍മ്മ പറയുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് താന്‍ വിവാഹം ചെയ്തത് എന്നും അനുഷ്‌ക ശര്‍മ്മ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :