1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anurag kashyap slams bollywood

Lokah: 'നോക്കിക്കോ, ഇനി ബോളിവുഡിൽ അവർ ലോകയുടെ 10 കോപ്പികളുണ്ടാക്കും'; തുറന്നടിച്ച് അനുരാഗ് കശ്യപ്

Anurag kashyap
ബോളിവുഡിലെ നിർമാതാക്കൾക്കെതിരെ തുറന്നടിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. ബോളിവുഡിനെ നശിപ്പിക്കുന്നത് നിർമാതാക്കളിലെ കോർപ്പറേറ്റ് സിസ്റ്റം ആണെന്ന് അദ്ദേഹം ആരോപിക്കുന്നു. മലയാള ചിത്രം ലോകയുടെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് അനുരാഗ് വീണ്ടും ബോളിവുഡ് നിർമാതാക്കൾക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
 
ലോക വിജയിച്ചതോടെ ഇനിയങ്ങോട്ട് ബോളിവുഡിൽ ലോകയുടെ കോപ്പികളുടെ കുത്തൊഴുക്കായിരിക്കുമെന്നാണ് അനുരാഗ് പറയുന്നത്. ജാപ്പനീസ് അനിമെ ഫ്രാഞ്ചൈസിയിലെ ഡീമൻ സ്ലേയർ എങ്ങനെയാണ് ഇന്ത്യയിൽ റിലീസ് ആയതെന്ന് പോലും ബോളിവുഡിലെ നിർമാതാക്കൾക്ക് മനസിലായിട്ടുണ്ടാകില്ലെന്നും അനുരാഗ് പറയുന്നു. 
 
'ഹിന്ദി സിനിമയിൽ നല്ല നിർമാതാക്കളുടെ കുറവുണ്ട്. സൗത്തിലുള്ള തങ്ങളുടെ കൗണ്ടർപാർട്ടുകൾ വയലൻസും ആക്ഷനുമൊക്കെയുള്ള വലിയ ഹിറ്റുകൾ നിർമിക്കുന്നത് കാണുമ്പോൾ അതുപോലെയുള്ള സിനിമകൾ ഹിന്ദിയിലും നിർമിക്കാൻ തോന്നും. സൗത്ത് ഫിലിം മേക്കേഴ്‌സിന് കൺവിക്ഷനുണ്ട്. 
 
പക്ഷെ ഹിന്ദി നിർമാതാക്കൾക്കില്ല. അവർ വില കുറഞ്ഞ അനുകരണമാണ് ചെയ്യുന്നത്. അത് നിർമാതാക്കളുടെ കുഴപ്പമാണ്. അവർ ബോധ്യമുള്ള സംവിധാകരുടേയും വഴി മുടക്കും. ലോക എത്ര നന്നായി ഓടുന്നുവെന്ന് നോക്കുക. അവിടുത്തെ ഫിലിം മേക്കേഴ്‌സ് ഒരുമിച്ച് ജോലി ചെയ്യാൻ തയ്യാറാണ്. പക്ഷെ ഹിന്ദി ഫിലിം ഇൻഡസ്ട്രി വേറൊരു ദിശയിലേക്ക് പോയി. കാത്തിരുന്നു കാണൂ, അവർ ഇനി ലോകയുടെ 10 കോപ്പികളുണ്ടാക്കും', അദ്ദേഹം ആരോപിച്ചു.
അടുത്ത ലേഖനം
മലയാളത്തിലെ ആദ്യ വിധവ രേണു സുധിയല്ല, രൂക്ഷഭാഷയിൽ വിമർശിച്ച് മനീഷ കെ എസ്