വിവാഹം പെട്ടെന്നെടുത്ത തീരുമാനമായിപ്പോയി; വിവാഹമോചനശേഷം ആന്‍ അഗസ്റ്റിന്റെ വാക്കുകള്‍

രേണുക വേണു| Last Modified വെള്ളി, 15 ഒക്‌ടോബര്‍ 2021 (11:55 IST)

ജീവിതത്തില്‍ വളരെ പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹമെന്ന് നടി ആന്‍ അഗസ്റ്റിന്‍. പ്രശസ്ത ക്യാമറമാന്‍ ജോമോന്‍ ടി.ജോണ്‍ ആയിരുന്നു ആന്‍ അഗസ്റ്റിന്റെ ജീവിതപങ്കാളി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹത്തെ കുറിച്ച് ആന്‍ അഗസ്റ്റില്‍ തുറന്നു സംസാരിച്ചത്.

23 വയസ്സുള്ള കുട്ടിയുടെ തീരുമാനമായിരുന്നു തന്റെ വിവാഹമെന്ന് ആന്‍ അഗസ്റ്റിന്‍ പറഞ്ഞു. 'പെട്ടെന്നെടുത്ത തീരുമാനമായിരുന്നു വിവാഹം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അച്ഛന്റെ മരണമുണ്ടാക്കിയ വേദന മറികടക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴും ഞാന്‍ അച്ഛനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്,' ആന്‍ പറഞ്ഞു.

2020 ലാണ് ആറ് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു വിരാമമിടാന്‍ ഇരുവരും തീരുമാനിച്ചത്.

ആനിനെ നേരില്‍ കാണും മുന്‍പ് ആന്‍ അഭിനയിച്ച ഒരു സിനിമ പോലും താന്‍ കണ്ടിട്ടില്ല എന്ന് പഴയൊരു അഭിമുഖത്തില്‍ ജോമോന്‍ പറഞ്ഞിട്ടുണ്ട്. ആന്‍ ഭയങ്കര ജാഡയുള്ള കൂട്ടത്തിലാണെന്നാണ് ജോമോന്‍ ആദ്യം കരുതിയത്. പിന്നീട് ആനുമായി അടുക്കാന്‍ അവസരം കിട്ടി. വളരെ പെട്ടെന്ന് ഇരുവരുടെയും സൗഹൃദം വളര്‍ന്നു, അത് പ്രണയമായി. ആനിനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് ജോമോന്‍ ആനിന്റെ വീട്ടില്‍ അറിയിച്ചു. തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് ആനിന്റെ അമ്മയോട് ജോമോന്‍ പറഞ്ഞു. 'എത്ര നാളായി ഈ പ്രണയം തുടങ്ങിയിട്ട്?' എന്ന് ആനിന്റെ അമ്മ ജോമോനോട് ചോദിച്ചു. 'മൂന്നാഴ്ച' എന്ന മറുപടിയാണ് ജോമോന്‍ നല്‍കിയത്. ഇത് കേട്ടതും ആനിന്റെ അമ്മയ്ക്ക് അതിശയമായി. 'മൂന്നാഴ്ച കൊണ്ട് പ്രേമം ഉണ്ടാകുമോ' എന്ന മറുചോദ്യമായിരുന്നത്രേ ആനിന്റെ അമ്മ ഉന്നയിച്ചത്. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും ഒരുമിച്ചു.

എന്ത് കാരണത്താലാണ് പിന്നീട് ജോമോനും ആന്‍ അഗസ്റ്റിനും പിരിഞ്ഞതെന്ന് വ്യക്തമല്ല. ജോമോനാണ് വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആദ്യം വക്കീല്‍ നോട്ടീസ് അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടി ആന്‍ അഗസ്റ്റിന്‍ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍. ലാല്‍ ജോസ് ചിത്രം എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയില്‍ തന്നെ ആന്‍ അഗസ്റ്റിന്‍ മലയാളികളുടെ ഹൃദയം കീഴടക്കി. പിന്നീട് ശ്യാമപ്രസാദ് ചിത്രം ആര്‍ട്ടിസ്റ്റിലെ ഗായത്രി എന്ന കഥാപാത്രം അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചു. ആര്‍ട്ടിസ്റ്റിലെ പ്രകടനത്തിനു മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ആന്‍ കരസ്ഥമാക്കി. 1989 ജൂലൈ 30 ന് ജനിച്ച ആന്‍ അഗസ്റ്റില്‍ ഇന്ന് തന്റെ 32-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. അര്‍ജുനന്‍ സാക്ഷി, ത്രീ കിങ്സ്, ഓര്‍ഡിനറി, ഫ്രൈഡേ, ഡാ തടിയാ തുടങ്ങി ശ്രദ്ധേയമായ സിനിമകളിലും ആന്‍ അഭിനയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

Cabinet Meeting Decisions 04-03-2025 : ഇന്നത്തെ ...

Cabinet Meeting Decisions 04-03-2025 :  ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
1961-ലെ 'ദി കേരള നോണ്‍ ട്രേഡിങ് കമ്പനീസ് ആക്ട്' ഭേദഗതി ചെയ്യുന്നതിനായുള്ള 'കമ്പനീസ് ആക്ട് ...

ആറ്റുകാല്‍ പൊങ്കാല: കളിമണ്‍പാത്ര നിര്‍മ്മാണ വികസന ...

ആറ്റുകാല്‍ പൊങ്കാല: കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പറേഷന്‍ കളിമണ്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നു
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പറേഷന്‍ കളിമണ്‍ ...

മസ്തിഷ്‌ക മരണം സംഭവിച്ച കുഞ്ഞ് രണ്ട് കുട്ടികളുടെ രക്ഷകനായി: ...

മസ്തിഷ്‌ക മരണം സംഭവിച്ച കുഞ്ഞ് രണ്ട് കുട്ടികളുടെ രക്ഷകനായി: 16 മാസം പ്രായമുള്ള മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത് പിതാവ്
ഭുവനേശ്വറിലെ എയിംസില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 16 മാസം പ്രായമുള്ള മകന്റെ അവയവങ്ങള്‍ ദാനം ...

വയലന്‍സിന്റെ പേരില്‍ സിനിമയെ കുറ്റപ്പെടുത്തുന്നത് ...

വയലന്‍സിന്റെ പേരില്‍ സിനിമയെ കുറ്റപ്പെടുത്തുന്നത് പരാജയപ്പെട്ട സിസ്റ്റത്തിന്റെ ജാമ്യമെടുക്കല്‍: ഫെഫ്ക
വയലന്‍സിനെ ആനന്ദത്തിലേക്കുള്ള ഉപാധിയെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്നത് ...

ഒരാളെ പാക്കിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം ...

ഒരാളെ പാക്കിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കാണാകില്ലെന്ന് സുപ്രീംകോടതി
ഒരാളെ പാക്കിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി ...