അച്ഛനായ ശേഷമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ച് നീരജ് മാധവ്, മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 27 മാര്‍ച്ച് 2021 (17:19 IST)

അച്ഛനായ ശേഷമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ച് നീരജ് മാധവ്. കഴിഞ്ഞ മാസമാണ് നടന് പെണ്‍കുഞ്ഞ് പിറന്നത്. അച്ഛനായ ശേഷമുള്ള തന്റെ ആദ്യത്തെ പിറന്നാള്‍ ആഘോഷമാക്കുകയാണ് നീരജ്. മകളെ കൈയിലെടുത്തു നില്‍ക്കുന്ന ചിത്രങ്ങള്‍ നടന്‍ പങ്കുവെച്ചു.


ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ 2018ലായിരുന്നു നീരജ് ദീപ്തിയെ വിവാഹം കഴിച്ചത്.കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനിയാണ് ദീപ്തി.
ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയിലെത്തിയത്. 2013 പുറത്തിറങ്ങിയ ഈ ചിത്രത്തിന് ശേഷം നടന്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ദൃശ്യത്തിലെ മോനിച്ചന്‍ എന്ന കഥാപാത്രമാണ് നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയത്.1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളിലൂടെ നീരജ് മലയാള സിനിമയില്‍ തിരക്കുള്ള യുവ താരങ്ങളില്‍ ഒരാളായി മാറി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :