ഹൃതിക്കിന്റെ ഡാന്‍സ് കണ്ട് ആമിര്‍ ഫ്ലാറ്റായി!

Last Updated: ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (21:50 IST)
ഹൃതിക് റോഷന്റെ  ഡാന്‍സിലുള്ള പാടവം കണ്ട് ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാന്‍ ഫ്ലാറ്റായി. താന്‍ ഹൃതിക്കിന്റെ ആരാധകനായെന്നാണ് ആമിര്‍ പറയുന്നത്. ഹൃതിക്കിന്റെ ഏറ്റവും പുതിയ ചിത്രമായ 'ബാംഗ് ബാംഗി'ലെ ആദ്യ ഗാനമായ 'തു മേരി'യിലെ നൃത്തച്ചുവടുകള്‍ കണ്ടാണ് ആമിര്‍ ഫ്ലാറ്റായത്. 
 
ഡാന്‍സ് ചെയ്യാനുള്ള ഹൃതിക്കിന്റെ കഴിവിന്റെ പകുതിയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ച് പോകുന്നു. 'ബാംഗ് ബാംഗ്' എന്ന ചിത്രത്തിലെ ഗാനം തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും ആമിര്‍ ട്വീറ്റ് ചെയ്തു.
 
'ബാംഗ് ബാംഗി'ന്റെ ട്രെയിലറും തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും ചിത്രത്തിലെ നായിക കത്രീന കൈഫും വളരെ സുന്ദരിയായിട്ടുണ്ടെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു. ട്രെയിലറില്‍ ഹൃതിക് വെള്ളത്തില്‍ നിന്ന് പൊങ്ങിവന്ന് വെടിയുതിര്‍ക്കുന്ന സീന്‍ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും ചിത്രത്തിന്റെ റിലീസ് ദിനമായ ഒക്ടോബര്‍ രണ്ടിനായി താന്‍ കാത്തിരിക്കുകയാണെന്നുമാണ് ആമിര്‍ പറയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :