ടീം ഇന്ത്യ തഴഞ്ഞതോടെ ട്രാക്ക് മാറ്റി; അഭിനയത്തിന്റെ ആദ്യ ഇന്നിങ്സ് വിജയകരമെന്ന് ഇർഫാൻ പത്താൻ

ജോൺ എബ്രഹാം| Last Updated: ബുധന്‍, 6 നവം‌ബര്‍ 2019 (15:07 IST)
അഭിനയത്തിൽ ആദ്യഘട്ടം വിജയകരമായതിന്റെ സന്തോഷത്തിലാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ. തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതിന്റെ ചിത്രങ്ങളാണ് താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അഭിനയത്തിന്റെ ആദ്യചുവടുകളിൽ തനിക്കൊപ്പം നിന്നവരോട് നന്ദി പറയുന്നതായും താരം ചിത്രത്തിനൊപ്പം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഇമൈക്കനൊടികൾ, ഡിമോണ്ടി കോളനി എന്നീ ചിത്രങ്ങളുടെ സംവിധായകനായ അജയ് ജ്ഞാനമുത്തുവാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ സിനിമയിൽ ആദ്യമായി പരിചയപെടുത്തുന്നത്. 25 വ്യതസ്തങ്ങളായ വേഷങ്ങളോടെ വിക്രം നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ ഒരു പോലിസ് കഥാപാത്രത്തെയാണ് ഇർഫാൻ അവതരിപ്പിക്കുന്നത്.


ഒരു സിനിമയിൽ ഒരാൾ എറ്റവുമധികം വ്യതസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം പുറത്തിറങ്ങുന്നതോടെ ഈ ലോകറെക്കോർഡും വിക്രമിന്റെ പേരിലാകും. വിക്രം 58 എന്ന് തത്കാലികമായി പേരിട്ടിട്ടുള്ള ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പ്രിയാ ഭവാനിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇന്ത്യൻ ടീമിലേക്കും, ഐ പി എല്ലിലേക്കും അവസരങ്ങൾ പൂർണമായും ഇല്ലാതായതോടെയാണ് താരം സിനിമയിലും ഒരു കൈ പരീക്ഷിക്കുവാനായി ഇറങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :