ഇരിക്കാൻ സീറ്റില്ല, നിന്നു കണ്ട് പ്രേക്ഷകർ, ടിക്കറ്റുകൾ കിട്ടാനില്ല; മമ്മൂട്ടിയുടെ യാത്രയ്ക്ക് വൻ ജനത്തിരക്ക്

Last Modified തിങ്കള്‍, 11 ഫെബ്രുവരി 2019 (10:26 IST)
ആദ്യം പേരൻപ്, ഇപ്പോൾ യാത്ര. അടുത്തടുത്ത ആഴ്ചയിൽ രണ്ട് മാസ്റ്റർപീസ് ചിത്രങ്ങളിറക്കി പ്രേക്ഷകരെ ഒന്നാകെ വിസ്മയിപ്പിക്കുകയാണ് മമ്മൂട്ടി. റാമിന്റെ പേരൻപും മാഹി വി രാഘവിന്റെ യാത്രയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് കാണികൾ.

2003ലെ വൈ എസ് രാജശേഖര റെഡിയുടെ പദയാത്രയെ ആസ്പദമാക്കിയാണ് മാഹി വി രാഘവിന്റെ കഥ പറയുന്നത്. തെലുങ്ക് ജനതയ്ക്ക് അവരുടെ വൈ എസ് ആറിനെ തിരികെ ലഭിച്ചിരിക്കുകയാണ്. കൈയ്യടിച്ച് അവർ യാത്രയെ നെഞ്ചേറ്റിയിരിക്കുകയാണ്. മമ്മൂട്ടിയെന്ന നടനെ കൂടുതൽ അടുത്തറിയുകയാണ് തെലുങ്ക് ജനത.

ശബ്ദ, ഭാവ, സൂഷ്മാഭിനയത്തിന്റെ കുലപതിയാണ് മമ്മൂട്ടിയെന്ന് അവരും പറയുന്നു. ആന്ധ്രാപ്രദേശിലെ മിക്ക തിയേറ്ററുകളും ഹൌസ്‌ഫുൾ ആണ്. മിക്കയിടങ്ങളിലും ടിക്കറ്റുകൾ ലഭിക്കാനില്ല. ചില സ്ഥലത്ത് ഇരിക്കാൻ സീറ്റുകൾ ഇല്ലെങ്കിലും അവർ തിയേറ്ററിനകത്ത് നിന്നുകാണുകയാണ് അവരുടെ വൈ എസ് ആറിനെ, മമ്മൂട്ടിയുടെ പകർന്നാട്ടത്തെ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :