'യാത്രയിൽ മമ്മൂട്ടിയില്ല, വൈ എസ് ആർ മാത്രം’ - 'യാത്ര'യില്‍ ഒപ്പമഭിനയിച്ച നടി പറയുന്നു

Last Modified തിങ്കള്‍, 11 ഫെബ്രുവരി 2019 (09:01 IST)
മമ്മൂട്ടിയുടെ സമീപകാല സിനിമകളിൽ ഏറ്റവും മികച്ചതെന്ന് അഭിപ്രായപ്പെടാവുന്ന രണ്ട് ചിത്രങ്ങളാണ് റാം സംവിധാനം ചെയ്ത പേരൻപും, മാഹി വി രാഘവ് സംവിധാനം ചെയ്തത് യാത്രയും. കേരളത്തിനൊപ്പം അതാത് സംസ്ഥാനങ്ങളും ഇരുചിത്രങ്ങളും മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്.

'യാത്ര'യിലൂടെ ആദ്യമായി മമ്മൂട്ടി എന്ന നടനെ അറിഞ്ഞ നിരവധി പ്രേക്ഷകർ ഉണ്ട്. അവരുടെ എല്ലാം ഉള്ളിൽ വൈ എസ് ആർ എന്ന മനുഷ്യനെ പ്രതിഷിഠിച്ച സ്ഥാനത്തേക്ക് അവർ മമ്മൂട്ടിയേയും പ്രതിഷ്ഠിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഒരു കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് താരം അനസൂയ ഭരദ്വാജ് പറയുകയാണ് മമ്മൂട്ടിയെക്കുറിച്ച്.

ഗോവ്‌രു ചരിത റെഡ്ഡി എന്ന കഥാപാത്രമായാണ് അനസൂയ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള കോമ്പിനേഷന്‍ രംഗവുമുണ്ട് അനസൂയയ്ക്ക്. ഈ ഇതിഹാസത്തെക്കുറിച്ച് ഇതുവരെ പറയപ്പെട്ടതെല്ലാം കുറച്ച് മാത്രമാണെന്ന് തോന്നുന്നു. മമ്മൂട്ടി സര്‍, വൈഎസ്ആറിനെ ഞങ്ങളുടെ മുന്നില്‍ പുനരുജ്ജീവിപ്പിക്കും വിധം അവതരിപ്പിച്ചതിന് നന്ദി. യാത്രയില്‍ നിങ്ങളെ വീണ്ടും വീണ്ടും കാണുമ്പോഴും ഞങ്ങള്‍ക്ക് അങ്ങനെതന്നെ തോന്നുന്നു.- അനസൂയ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :