വിവാഹശേഷം ഭര്‍ത്താവിന്റെ സ്വഭാവത്തെക്കുറിച്ച് അമല, അത് ശരിയാണെന്ന് സമ്മതിച്ച് ജഗതും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 നവം‌ബര്‍ 2023 (11:08 IST)
പ്രണയം കൊണ്ട് അമല പോളിന്റെ മനസ്സ് കീഴടക്കിയ ആളാണ് നടിയുടെ ഭര്‍ത്താവ് ജഗത് ദേശായി. സിനിമയുമായി ജഗതിന് വലിയ ബന്ധമില്ലെങ്കിലും ഇരുവരും ഒരുപോലെ സ്‌നേഹിക്കുന്നത് യാത്രകളായിരിക്കും. ഇപ്പോഴിതാ തന്റെ ഭര്‍ത്താവായ ജഗതിനെക്കുറിച്ച് പറയുകയാണ് അമല.

കൊച്ചിയിലെ ബോള്‍ഗാട്ടി പാലസിലായിരുന്നു അമലയുടെ വിവാഹം നടന്നത്. ടോം ആന്‍ഡ് ജെറി സംഭാഷണം നടക്കുന്ന ഒരു കാര്‍ട്ടൂണ്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് ജഗത്തിന്റെ ഒരു സ്വഭാവത്തെക്കുറിച്ച് നടി സൂചന നല്‍കുകയാണ്. താന്‍ എന്ത് പറഞ്ഞാലും അത് ക്ഷമയോടെ കേട്ടിരിക്കുന്ന ആളാണ് ജഗത് എന്ന് പറഞ്ഞുകൊണ്ട് ജഗതി ടാഗ് ചെയ്തുകൊണ്ടാണ് നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഇത് ജഗത്തും ഷെയര്‍ ചെയ്തിട്ടുണ്ട്.

അമലയെ 'ജിപ്‌സി പെണ്ണ്' എന്നായിരുന്നു ജഗത് വിശേഷിപ്പിച്ചിരുന്നത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് വിവാഹത്തിനായി അമലയും ജഗത്തും തെരഞ്ഞെടുത്തിരിക്കുന്നത്.ജീവിതകാലം മുഴുവനും കൈകോര്‍ത്തു നടക്കും എന്ന് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജഗത് എഴുതിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :