കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 7 നവംബര്‍ 2023 (11:02 IST)
ഒരു പെണ്‍കുട്ടിയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. കൂടിയുള്ളത് ആരാണെന്ന് ചോദ്യത്തിന് ഷൈന്‍ ഇതുവരെയും മറുപടി നല്‍കിയിട്ടില്ല.എന്നാല്‍ താരം വിവാഹിതനാകാന്‍ പോകുന്നു എന്ന വാര്‍ത്തകളും അതിനിടെ പ്രചരിച്ചു.ഊഹാപോഹങ്ങള്‍ക്കിടെ ഇതേ പെണ്‍കുട്ടിയുമായാണ് നടന്‍ ഓഡിയോ ലോഞ്ചിനെത്തിയത്.
തനൂജ എന്നാണ് ഷൈന്‍ ഒപ്പമുള്ള പെണ്‍കുട്ടിയുടെ പേര്. തനൂജയുമായുള്ള ബന്ധത്തെക്കുറിച്ച് നടന്‍ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ഇരുവരും പ്രണയത്തില്‍ ആണെന്ന കാര്യത്തില്‍ മറിച്ചൊരു അഭിപ്രായം നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ക്ക് ഇല്ല.
ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് തനൂജ്‌ക്കൊപ്പമുള്ള വീഡിയോ ഷൈന്‍ പങ്കുവെച്ചത്.ഷൈന്‍ ടോമിന്റെ സ്‌റ്റൈലിസ്റ്റ് ആയ സബി ക്രിസ്റ്റിയും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഷൈന്‍ ടോമിനെ ടാഗ് ചെയ്തുകൊണ്ടുള്ള ഈ പോസ്റ്റില്‍ ലവ് ചിഹ്നമാണ് അവര്‍ നല്‍കിയിരിക്കുന്നത്.