അനുബന്ധ വാര്‍ത്തകള്‍
- 'ഗൗരിയെ വിവാഹം ചെയ്യരുത്': ഷാരൂഖ് ഖാനോട് ആവശ്യപ്പെട്ട നിർമാതാക്കൾ, ആ കഥയിങ്ങനെ
- 'ഐശ്വര്യ എന്റെ അമ്മ, ഞാൻ ഉണ്ടായത് അവരുടെ 15-ാമത്തെ വയസിൽ'; ബോളിവുഡിനെ ഞെട്ടിച്ച അവകാശവാദം
- 'എന്റെ ജീവിതമാണ് സിനിമ, പണിയിലെ സ്പോയിലർ പ്രചരിപ്പിച്ചു': യുവാവിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ജോജു ജോർജ്
- അത് ഫഹദ് അല്ലേ ! എംപുരാനില്‍ ലാലേട്ടനൊപ്പം ആര് ?
- 'അനുഗ്രഹവും മാന്ത്രികതയും നിറഞ്ഞ വർഷം': ചിത്രങ്ങൾ പങ്കുവെച്ച് മിസ്റ്റർ ആന്റ് മിസിസ് അഡു-സിദ്ധു
Amala Paul: ബാലിയില്‍ അവധിക്കാലം ആഘോഷിച്ച് അമല പോള്‍; വസ്ത്രത്തിന്റെ പേരില്‍ 'തലപുകച്ച്' സദാചാരവാദികള്‍
അതേസമയം താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് ഇന്‍സ്റ്റഗ്രാമില്‍ ധാരാളം സദാചാരവാദികളും എത്തിയിട്ടുണ്ട്
Amala Paul
Amala Paul: ബാലിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നടി അമല പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ അവധിക്കാല ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. വെള്ള ബ്രാലെറ്റും നീല ഷോര്‍ട്സും വെള്ള ലോങ് ഷ്രഗ്ഗുമാണ് അമലയുടെ വേഷം. ബീച്ച്, പൂള്‍പാര്‍ട്ടി വീഡിയോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. എല്ലാ വീഡിയോയിലും അതീവ ഹോട്ടായാണ് താരത്തെ കാണുന്നത്.
ഭര്‍ത്താവ് ജഗത്തിനും മകന് ഇലൈയ്ക്കും ഒപ്പമാണ് അമല അവധി ആഘോഷിക്കാന്‍ ബാലിയിലെത്തിയത്. 'നല്ല നിമിഷങ്ങള്‍, മികച്ച സംഗീതം, എനിക്ക് പ്രിയപ്പെട്ട സുന്ദരമായ ബീച്ചും' എന്ന ക്യാപ്ഷനോടെയാണ് അമല അവധിക്കാല ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് ഇന്‍സ്റ്റഗ്രാമില്‍ ധാരാളം സദാചാരവാദികളും എത്തിയിട്ടുണ്ട്. 'ഒരു കുട്ടിയുടെ അമ്മയല്ലേ' 'ഇതൊക്കെയാണ് നാട്ടുകാരെ കാണിക്കുന്നത്' 'ശരീരം കാണിച്ചാണോ പോപ്പുലര്‍ ആകാന്‍ നോക്കുന്നത്' തുടങ്ങി ഒട്ടേറെ കമന്റുകളാണ് സദാചാരവാദികള്‍ പോസ്റ്റിനു അടിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അമലയുടെ ആത്മവിശ്വാസത്തേയും എനര്‍ജിയേയും പുകഴ്ത്തി നൂറുകണക്കിനു ആളുകള്‍ പോസിറ്റീവ് കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.