ദുൽഖറിന്റെ നായികയുടെ ബോൾഡ് ഫോട്ടോഷൂട്ട്; പണം ജീവകാരുണ്യ പ്രവർത്തനത്തിന്

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 19 മാര്‍ച്ച് 2020 (12:38 IST)
രാജീവ് രവി സംവിധാനം ചെയ്ത് സൽമാൻ, വിനായകൻ എന്ന്ന്നിവർ കേന്ദ്രകഥാപാത്രമായ കമ്മട്ടിപ്പാടത്തിലെ നായിക കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഷോൺ റോമി. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു.

നഗ്‌ന ശരീരത്തില്‍ പെയിന്റ് കൊണ്ട് ചായം പൂശിയ നിലയിലാണ് ഷോണ്‍ റോമി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പെയിന്റഡ് പ്രിന്‍സസ് പ്രോജക്ട് എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് താരത്തിന്റെ ഈ ഫോട്ടോഷൂട്ട്.

പെയിന്റഡ് പ്രോജക്ടിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന മുഴുവന്‍ തുക ജീവകാരുണ്യ പ്രവർത്തനത്തിനായുള്ളതാണ്. ലൈംഗികവ്യാപാരത്തില്‍പെട്ടവരുടെയും സെക്‌സ് ട്രാഫിക്കില്‍പെട്ടവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രോജ്വല ഇന്ത്യ പദ്ധതിക്കായി നല്‍കും. ഷോണിനെ കൂടാതെ നിരവദിധി മോഡലുകളാണ് ഈ പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :