1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Amala Paul Death Threat

ഭര്‍തൃപിതാവും യുവതിയും തമ്മിലുള്ള ബന്ധം; ആ സിനിമയില്‍ അഭിനയിച്ചതിനു അമല പോളിന് വധഭീഷണി, ഇത്തരം സിനിമകള്‍ ചെയ്യില്ലെന്ന് അമലയുടെ വാഗ്ദാനം, അന്ന് സംഭവിച്ചത്

Amala Paul
ചില സിനിമകളില്‍ അഭിനയിച്ചതിനു താരങ്ങള്‍ക്ക് വധഭീഷണി ലഭിച്ചെന്ന വാര്‍ത്ത സാധാരണമാണ്. മലയാളത്തില്‍ അടക്കം ഇത്തരം ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെന്നിന്ത്യന്‍ നടി അമല പോളിന് തന്റെ കരിയറിന്റെ തുടക്കത്തില്‍ ഇങ്ങനെയൊരു വധഭീഷണി ഉണ്ടായിട്ടുണ്ട്. 
 
സിന്തു സാമവേലി എന്ന സിനിമയില്‍ അഭിനയിച്ചതിനാണ് അമല പോളിനെ തേടി വധഭീഷണിയെത്തിയത്. ഒരിക്കല്‍ താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
വിവാഹിതയായ യുവതിയും ഭര്‍തൃ പിതാവും തമ്മിലുള്ള ബന്ധമാണ് സിനിമയില്‍ കാണിച്ചത്. ഇത് പ്രേക്ഷകര്‍ ചോദ്യം ചെയ്തു. തമിഴ് സംസ്‌കാരത്തെ മോശമായി ചിത്രീകരിച്ചു എന്നു പറഞ്ഞാണ് അന്ന് അമല പോളിനെതിരെ പ്രചാരണം നടന്നത്. വീട്ടിലേക്ക് രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി ഭീഷണി സന്ദേശം ലഭിച്ചെന്നാണ് അമല പറയുന്നത്. ചെന്നൈ തിയറ്ററിനു പുറത്ത് അമലയെ ആരാധകര്‍ വളഞ്ഞ് പ്രതിഷേധിച്ചതും വലിയ വാര്‍ത്തയായി. പിന്നീട് ആ സിനിമയില്‍ അഭിനയിച്ചതിനു കുറ്റബോധമുണ്ടെന്നും ഇത്തരം സിനിമകള്‍ കരിയറില്‍ ആവര്‍ത്തിക്കില്ലെന്നും അമല പോള്‍ പറഞ്ഞിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ബിഗ് ഡേയ്ക്കായി കാത്തിരിക്കുവെന്ന് സണ്ണി വെയ്ന്‍, 'കുറുപ്പ്' മോഷന്‍ പോസ്റ്റര്‍