'മഹാനടി'യില്‍ ദുല്‍ഖറിന്റെ നായികയാകേണ്ടിയിരുന്നത് അമല പോള്‍ ! ഒടുവില്‍ കീര്‍ത്തി സുരേഷിലേക്ക്

രേണുക വേണു| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (11:03 IST)

കീര്‍ത്തി സുരേഷിന്റെ സിനിമ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'മഹാനടി'. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'മഹാനടി' നാഗ് അശ്വിന്‍ ആണ് സംവിധാനം ചെയ്തത്. ദേശീയ പുരസ്‌കാരങ്ങള്‍ അടക്കം നിരവധി അവാര്‍ഡുകളാണ് സിനിമ സ്വന്തമാക്കിയത്.

മഹാനടിയില്‍ അഭിനയിക്കാന്‍ കീര്‍ത്തി സുരേഷിനെയല്ല ആദ്യം തീരുമാനിച്ചത്. സാവിത്രി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അമല പോളിനെയാണ് ആദ്യം തീരുമാനിച്ചത്. അമല തന്നെയാണ് ഒരിക്കല്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. വ്യക്തിപരമായ ചില പ്രശ്‌നങ്ങളിലൂടെ കടന്നുപോകുകയായിരുന്നു താനെന്നും അതുകൊണ്ടാണ് മഹാനടി ചെയ്യാതിരുന്നതെന്നും അമല അന്ന് പറഞ്ഞിരുന്നു. സാവിത്രി എന്ന കഥാപാത്രത്തിനായി തന്നെയാണ് ആദ്യം പരിഗണിച്ചതെന്നും താരം പറഞ്ഞു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :