പൂര്‍ണതയ്ക്ക് വേണ്ടി ഷൈന്‍ മൂന്നോ നാലോ അണ്ടര്‍വെയര്‍ ധരിച്ചാണ് അഭിനയിച്ചത്; അമല്‍ നീരദ് പറയുന്നു

രേണുക വേണു| Last Modified ശനി, 26 മാര്‍ച്ച് 2022 (10:50 IST)

മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തില്‍ പീറ്റര്‍ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നടന്‍ ഷൈന്‍ ടോം ചോക്കോ അവതരിപ്പിച്ചത്. ഏറെ പ്രശംസിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഷൈനിന്റേത്. ഭീഷ്മ പര്‍വ്വത്തിലെ ഷൈന്‍ ടോം ചാക്കോയുടെ പ്രകടനത്തെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ അമല്‍ നീരദ്. എണ്‍പതുകളെ കൃത്യമായി പ്ലേസ് ചെയ്താണ് ഭീഷ്മ പര്‍വ്വം ചെയ്തത്. എണ്‍പതുകളിലെ കഥാപാത്രമാകാന്‍ ഷൈന്‍ ഒരുപാട് കഠിനാധ്വാനം ചെയ്‌തെന്നാണ് അമല്‍ പറയുന്നത്. ഷൈന്‍ എണ്‍പതുകളില്‍ ജീവിക്കുകയായിരുന്നെന്ന് അമല്‍ നീരദ് പറഞ്ഞു.

രാവിലെ സെറ്റില്‍ വന്ന് കോസ്റ്റ്യൂംസ് ധരിച്ചു കഴിഞ്ഞാല്‍ പിന്നെ ഇരിക്കുക പോലുമില്ല. ഡ്രസ്സില്‍ ചുളിവ് വീഴുമെന്ന് പേടിച്ചാണ് ഇരിക്കാത്തത്. പാന്റ്സിന്റെ ഫോള്‍ ഒക്കെ നേരേ വരാനായി മൂന്നോ നാലോ അണ്ടര്‍വെയര്‍ വരെ ധരിച്ചാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഇതൊന്നും ആരും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടല്ലെന്നും അമല്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :