രേണുക വേണു|
Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (11:38 IST)
മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭ്രമയുഗം' ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തുകയാണ്. ഹൊറര്‍ ത്രില്ലര്‍ ഴോണറില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാഹുല്‍ സദാശിവന്റെ മുന്‍ ചിത്രം 'ഭൂതകാലം' പോലെ ഭ്രമയുഗവും പേടിപ്പിക്കുമോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. അതിനു മറുപടി നല്‍കുകയാണ് സംവിധായകന്‍.
ഭൂതകാലം പോലെ ഒരു സിനിമയല്ല ഭ്രമയുഗമെന്ന് രാഹുല്‍ സദാശിവന്‍ പറഞ്ഞു. ഭൂതകാലം പോലെ ഭയങ്കരമായി പേടിപ്പിക്കുന്ന സിനിമയല്ല. ഹൊറര്‍ എന്നു പറയുമ്പോള്‍ അതില്‍ തന്നെ പല ഉപവിഭാഗങ്ങളും ഉണ്ട്. മുന്‍ സിനിമകളില്‍ നിന്ന് എന്ത് വ്യത്യസ്തമായി കൊടുക്കാം എന്ന് ചിന്തിച്ചാണ് ഭ്രമയുഗം ചെയ്തതെന്നും രാഹുല്‍ പറഞ്ഞു.
മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, അമാല്‍ഡ ലിസ്, സിദ്ധാര്‍ത്ഥ് ഭരതന്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ഭ്രമയുഗത്തിലെ പ്രധാന അഭിനേതാക്കള്‍.