എല്ലാം അതുപോലെ തന്നെ! ദീപക്കിന് നന്ദി, 'മഞ്ഞുമ്മേല്‍ ബോയ്‌സ്' കണ്ടശേഷം സുധിയുടെ ഭാര്യ

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 23 ഫെബ്രുവരി 2024 (15:27 IST)
'മഞ്ഞുമ്മേല്‍ ബോയ്‌സ്'
വിജയകരമായി പ്രദര്‍ശനം തുടരുന്നു. സിനിമ കണ്ട ശേഷം തനിക്ക് ലഭിച്ച ഒരു സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടന്‍ ദീപക് പറമ്പോല്‍. സിനിമയില്‍ ദീപക് അവതരിപ്പിച്ച സുധി എന്ന കഥാപാത്രത്തിന്റെ ഭാര്യ അയച്ച സന്ദേശമാണ് അദ്ദേഹം ഷെയര്‍ ചെയ്തത്. യഥാര്‍ത്ഥ ജീവിതത്തില്‍ സുധി എങ്ങനെയാണോ അതുപോലെ തന്നെയുണ്ട് ദീപക് അവതരിപ്പിച്ച കഥാപാത്രവും എന്നാണ് ഭാര്യ പറഞ്ഞത്.

' ഹായ്, ഞാന്‍ സുധിയുടെ ഭാര്യയാണ്. ഞാന്‍ പടം കണ്ടു സൂപ്പര്‍ ആണ്.
അതില്‍ സുധി എങ്ങനെയാണോ അങ്ങനെ തന്നെയാണ്. യഥാര്‍ഥത്തിലും ചന്ദനക്കുറി നിര്‍ബന്ധമാണ്.
നന്ദി',- സുധിയുടെ ഭാര്യ ദീപക്കിന് അയച്ച സന്ദേശം ഇതായിരുന്നു.
കൊച്ചിയില്‍ നിന്നും കൊടൈക്കനാലിലേക്ക് ടൂര്‍ പോയ ഒരു സംഘം യുവാക്കള്‍ നേരിട്ട ട്രാജഡികളുടെ ദൃശ്യാവിഷ്‌കാരമാണ് മഞ്ഞുമ്മേല്‍ ബോയ്‌സ് എന്ന ചിത്രം. ഇതില്‍ യഥാര്‍ഥത്തില്‍


യഥാര്‍ത്ഥത്തില്‍ അപകടത്തില്‍ പെട്ട സംഘത്തിലെ ആളുകളുടെ സ്വഭാവസവിശേഷതകള്‍ പോയി കണ്ട് മനസ്സിലാക്കിയ ശേഷമാണ് സിനിമയില്‍ അവതരിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :