കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 9 ജൂണ്‍ 2022 (11:54 IST)
7 വര്‍ഷത്തോളമായി നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലായിരുന്നു. രണ്ടാളും വിവാഹിതരാകുന്ന വാര്‍ത്ത ആരാധകരെ സന്തോഷത്തിലാഴ്ത്തി.വിവാഹത്തിന് മുമ്പ്, മെഹന്ദിയും സംഗീത ചടങ്ങും ജൂണ്‍ 7 ന് വൈകുന്നേരം നടന്നിരുന്നു.
മെഹന്ദി ചടങ്ങില്‍ പങ്കെടുത്ത അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അതിഥികള്‍ക്കും നല്‍കിയ വാട്ടര്‍ ബോട്ടിലുകളില്‍ ആരാധകര്‍ ഡിസൈന്‍ ചെയ്ത ദമ്പതികളുടെ പോസ്റ്ററുകളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിവാഹ ചടങ്ങുകളില്‍ നിന്നുള്ള ചിത്രങ്ങളൊന്നും മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും ചോരുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേദിയില്‍ ഫോണുകള്‍ അനുവദിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്.