Alappuzha Gymkhana vs Bazooka: വിഷു തൂക്കി ജിംഖാന; ബസൂക്കയ്ക്ക് അടിതെറ്റി

Alappuzha Gymkhana vs Bazooka: റിലീസ് ചെയ്തു നാലാം ദിവസമായ ഇന്നലെ (ഞായറാഴ്ച) മൂന്നര കോടിക്ക് മുകളിലാണ് ആലപ്പുഴ ജിംഖാനയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍

Alappuzha Gymkhana vs Bazooka, Alappuzha Gymkhana and Bazooka, Bazooka and Alappuzha Gymkhana, Bazooka Box Office Collection, Bazooka Day 3 Box Office Collection, Bazooka Mammootty, Bazooka Day 1 Collection, Mammootty in Bazooka, Bazooka box office,
Alappuzha Gymkhana Box office
രേണുക വേണു| Last Modified തിങ്കള്‍, 14 ഏപ്രില്‍ 2025 (07:39 IST)

vs Bazooka: വിഷു ബംപറടിച്ച് ആലപ്പുഴ ജിംഖാന. മമ്മൂട്ടി, ബേസില്‍ ജോസഫ് ചിത്രങ്ങള്‍ ഉണ്ടായിട്ടും ബോക്‌സ്ഓഫീസില്‍ ബഹുദൂരം മുന്നേറാന്‍ ഖാലിദ് റഹ്‌മാന്‍ ചിത്രത്തിനു സാധിച്ചു.

റിലീസ് ചെയ്തു നാലാം ദിവസമായ ഇന്നലെ (ഞായറാഴ്ച) മൂന്നര കോടിക്ക് മുകളിലാണ് ആലപ്പുഴ ജിംഖാനയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസിനു ശേഷം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍. ശനിയാഴ്ചയും മൂന്നര കോടി കളക്ഷന്‍ നേടാന്‍ ആലപ്പുഴ ജിംഖാനയ്ക്കു സാധിച്ചു. നാല് ദിനം കൊണ്ട് 12.45 കോടിയാണ് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ജിംഖാന കളക്ട് ചെയ്തത്.

അതേസമയം നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ബസൂക്ക' ബോക്‌സ്ഓഫീസില്‍ തളരുന്ന കാഴ്ചയാണ് കാണുന്നത്. നാലാം ദിനമായ ഇന്നലെ (ഞായര്‍) രണ്ട് കോടിക്ക് അടുത്താണ് ബസൂക്കയ്ക്ക് നേടാനായത്. ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 9.15 കോടിയിലേക്ക് എത്തി. ആദ്യദിനം മൂന്നര കോടി കളക്ട് ചെയ്ത ചിത്രത്തിനു പിന്നീടുള്ള ഒരു ദിവസവും മൂന്ന് കോടി തൊടാന്‍ സാധിച്ചിട്ടില്ല. വേള്‍ഡ് വൈഡ് കളക്ഷന്‍ 20 കോടിയിലേക്ക് അടുക്കുന്നു.

കുടുംബ പ്രേക്ഷകരുടെ ആദ്യ ചോയ്‌സ് ആലപ്പുഴ ജിംഖാനയാണ്. പരീക്ഷണ മേക്കിങ് ആയതിനാല്‍ കുടുംബ പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ ബസൂക്കയ്ക്ക് സാധിച്ചിട്ടില്ല. ഇതാണ് ബോക്‌സ്ഓഫീസില്‍ തിരിച്ചടിയായത്. അതേസമയം ബേസില്‍ ജോസഫ് ചിത്രം മരണമാസ്സിനും ബോക്‌സ്ഓഫീസില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :