1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Akshay Kumar about Mohanlal

'ഇത് മോഹൻലാലിനെക്കൊണ്ട് മാത്രമേ ചെയ്യാൻ സാധിക്കൂ': അക്ഷയ്‌ കുമാർ

'ഇത് മോഹൻലാലിനെക്കൊണ്ട് മാത്രമേ ചെയ്യാൻ സാധിക്കൂ': അക്ഷയ്‌ കുമാർ

അക്ഷയ്‌ കുമാർ
മലയാളത്തിലെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയുമായാണ് ഒടിയൻ അവതരിക്കുന്നത്‍. മലയാളത്തിന്റെ സൂപ്പർസ്‌റ്റാർ മോഹൽലാൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ഒടിയനാ'യി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരങ്ങുന്നത്. 
 
ഒടിയൻ കാണാൻ ആദ്യ ദിവസം തന്നെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാറും ഉണ്ടാകുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. പ്രിയദര്‍ശന്‍ വഴിയാണ് അക്ഷയ് കുമാര്‍ ഈ ആഗ്രഹം മോഹന്‍ലാലിനെ അറിയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ശ്രദ്ധിച്ചിരുന്നുവെന്നാണ് അക്ഷയ് പറയുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ച് പീറ്റര്‍ ഹെയ്നിനോട് അക്ഷയ് ചോദിച്ചറിഞ്ഞു എന്നും വാർത്തകൾ ഉണ്ട്.
 
ചിത്രത്തിൽ നായികയായെത്തുന്നത് മഞ്ജു വാര്യരാണ്. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, നരേന്‍, നന്ദു, മനോജ് ജോഷി, കൈലാഷ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ‍. മലയാളത്തിൽ നിന്ന് മാത്രമല്ല മറ്റ് ഭാഷകളിൽ നിന്നും താരങ്ങൾ എത്തുന്നുണ്ട്.
About Writer
Rijisha M.
അടുത്ത ലേഖനം
ആക്ഷന്‍ രംഗം പാളി; ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരുക്ക്