'ജൂറി ചെയമാന് ഗവര്‍ണ്ണര്‍ പദവി നല്‍കണം'; ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ പ്രതികരണവുമായി അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ഓഗസ്റ്റ് 2023 (14:47 IST)
കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ദേശീയ ചലച്ചിത്ര അവാര്‍ഡിനെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. ജൂറിക്ക് വിമര്‍ശനവും വിജയികള്‍ക്ക് അഭിനന്ദനങ്ങളും അറിയിച്ചു കൊണ്ടാണ് കുറിപ്പ്.

'നാഷണല്‍ അവാര്‍ഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവര്‍ണ്ണര്‍ പദവി എങ്കിലും നല്‍കണം...അര്‍ഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാന്‍ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു..
ഏത് വഴിക്കായാലും അവാര്‍ഡ് ലഭിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍',-അഖില്‍ മാരാര്‍ കുറിച്ചു.

മലയാള സിനിമയ്ക്ക് ഇത്തവണ 8 ദേശീയ അവാര്‍ഡുകളാണ് ലഭിച്ചത്. 6 പുരസ്‌കാരങ്ങള്‍ ഫീച്ചര്‍ വിഭാഗത്തിലും രണ്ട് പുരസ്‌കാരങ്ങള്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും ആയിരുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :