ഡിഗ്രേഡിങ്ങിനെ തകര്‍ത്ത് 'കിംഗ് ഓഫ് കൊത്ത' മുന്നോട്ട്, ആദ്യദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ഓഗസ്റ്റ് 2023 (12:15 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത വ്യാഴാഴ്ച തിയറ്ററുകളില്‍ റിലീസ് എത്തി.ആദ്യ ദിനം തന്നെ ചിത്രം ബോക്സ് ഓഫീസില്‍ 7.7 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍.

കിംഗ് ഓഫ് കൊത്തയ്ക്ക് മുമ്പ്, ദുല്‍ഖറിന്റെ പുറത്തിറങ്ങിയ ചുപ് ഇന്ത്യയില്‍ നിന്ന് ആകെ 11.6 കോടി രൂപ മാത്രമാണ് നേടിയത്. നടന്റെ തെലുങ്ക് ചിത്രമായ സീതാ രാമം പാന്‍-ഇന്ത്യന്‍ വിജയമായി മാറി. ചിത്രം ഇന്ത്യയില്‍ നിന്ന് 77.28 കോടി ഗ്രോസ് നേടി.


അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത 50ല്‍ കൂടുതല്‍ രാജ്യങ്ങളില്‍ റിലീസ് ചെയ്തു. ചിത്രം 2500 ഓളം സ്‌ക്രീനുകളില്‍ ആദ്യ ദിനം പ്രദര്‍ശിപ്പിച്ചു. കേരളത്തില്‍ 502 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :