കാവ്യയെ പ്രണയിച്ചു, പക്ഷേ ഭാവനയെ പ്രണയിക്കാൻ കഴിഞ്ഞില്ല: കുഞ്ചാക്കോ ബോബന്റെ വെളിപ്പെടുത്തൽ

അനു മുരളി| Last Modified ചൊവ്വ, 7 ഏപ്രില്‍ 2020 (14:27 IST)
മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ സിനിമാവിശേഷങ്ങൾക്കൊപ്പം കുടുംബവിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിനു ശേഷം ചാക്കോച്ചനും പ്രിയയ്ക്കും അടുത്തിടെയാണ് ഇസ ജനിച്ചത്. ഇത് ആരാധകരേയും ഏറെ സന്തോഷിപ്പിച്ചിരുന്നു.

ഇപ്പോഴിതാ, തന്റെ നായികമാരുമൊത്തുള്ള പ്രണയനിമിഷങ്ങൾ പങ്കുവെയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ. സ്റ്റാർ ആൻഡ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് ചാക്കോച്ചൻ തന്റെ നായികമാരുമൊത്തുള്ള പ്രണയ നിമിഷങ്ങൾ പങ്കുവെച്ചത്. കൂടെ അഭിനയിച്ച എല്ലാ നായികമാരുമായും പ്രണയം അഭിനയിച്ചിട്ടുണ്ടെങ്കിലും അതിനു സാധിക്കാത്തത് ഭാവനയുമായിട്ട് ആയിരുന്നുവെന്ന് പറയുന്നു.

ചാക്കോച്ചൻ ഏറ്റുവും അടിപൊളിയായി പ്രണയം അഭിനയിച്ചത് ശാലിനിയുമായിട്ടായിരുന്നു. ചാക്കോച്ചന്റെ ഏറ്റവും ബെസ്റ്റ് പെയറും ശാലിനി തന്നെ ആയിരുന്നു. ചാക്കോച്ചന്റെ ലിസ്റ്റിലും ശാലിനി തന്നെയാണ് ഒന്നാം സ്ഥാനം. പിന്നാലെ കാവ്യാ മാധവൻ, ജോമോൾ, മീരാ ജാസ്മിൻ എന്നിവരുമുണ്ട്. എന്നാൽ, കൂടെ പ്രണയിച്ച് അഭിനയിക്കാൻ കഴിയാത്തത് ഭാവനയോട് ആണെന്ന് ചാക്കോച്ചൻ പറയുന്നു.

'എനിക്ക് പ്രണയിക്കാൻ കഴിയാത്ത നായികയായിരുന്നു ഭാവന. പ്രണയഭാവവുമായി അവളുടെ മുന്നിൽ ചെന്നാൽ അവൾ ചിരി തുടങ്ങും. അതോടെ എല്ലാ മൂഡും പോകും. കൂടെ അഭിനയിച്ച നായികമാരോട് ഒന്നും പ്രണയം തോന്നിയിട്ടില്ല. അവർക്കെല്ലാം പ്രിയയുമായുള്ള ബന്ധത്തെപ്പറ്റി അറിയാമായിരുന്നു. അതുകൊണ്ട് നായികമാരുടെ കൂടെ ചേർത്ത് പേരുദൊഷമൊന്നും ഉണ്ടായില്ല'- കുഞ്ചാക്കോ ബോബൻ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :