കോവിഡ് പ്രതിസന്ധി, 25 ലക്ഷം രൂപ സംഭാവന നല്‍കി അജിത്ത്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 14 മെയ് 2021 (12:43 IST)

കോവിഡ് പിടിമുറുക്കുകയാണ്. ലോകം ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരെ പോരാടുമ്പോള്‍ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ് അജിത്ത്. നടന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

'ശ്രീ അജിത്ത് കുമാര്‍ ഇന്ന് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ഇരുപത്തിയഞ്ച് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു'- സുരേഷ് ചന്ദ്ര ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് (സിഎംപിആര്‍എഫ്) നിരവധി ആളുകള്‍ സംഭാവനകള്‍ ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് സൂര്യ, കാര്‍ത്തി എന്നിവര്‍ സംഭാവന നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :