ലോക്ക്ഡൗൺ ആരംഭിച്ച് 22 വർഷം ആയതുപോലെ: കജോളിനെ ട്രോളി അജയ് ദേവ്‌ഗൺ

അഭിറാം മനോഹർ| Last Modified ശനി, 9 മെയ് 2020 (13:18 IST)
ബോളിവുഡിലെ പ്രിയ താരജോഡികളാണ് അജയ് ദേവ്ഗണും കജോളും. ലോക്ഡൗണ്‍ കാലത്ത് അജയ് ദേവ്ഗണ്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കജോളിന്റെയൊപ്പമുള്ള ചിത്രത്തിനൊപ്പം തുടങ്ങി ഇപ്പോൾ 22 വർഷമായത് പോലുണ്ട് എന്നാണ് അജയ് കുറിച്ചിരിക്കുന്നത്.

കജോളിനൊപ്പമുള്ള ദാമ്പത്യ ജീവിതത്തെയാണ് 22 വർഷമായുള്ള ലോക്ക്ഡൗണായി താരം പറഞ്ഞിരിക്കുന്നത്.ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയിലെ രംഗമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ചിത്രത്തിനടിയിൽ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്. ഞങ്ങളുടെ പഴയ ആൽബങ്ങൾ നോക്കുമ്പോൾ ഞങ്ങൾക്കും ഇത് തോന്നാറുണ്ടെന്നാണ് ഒരു ആരാധകന്റെ കമന്റ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :