ആൺകുട്ടികൾ നശിച്ചുപോയതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾക്ക്, ബോയ്‌സ് ലോക്കർ റൂം വിഷയത്തിൽ വിമർശനവുമായി താരങ്ങൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 6 മെയ് 2020 (17:00 IST)
ഇൻസ്റ്റഗ്രാമിലെ ബോയ്‌സ് ലോക്കർ റൂം എന്ന ഗ്രൂപ്പിൽ സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെ പറ്റി ചർച്ച ചെയ്‌ത സംഭവത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ബോളിവുഡ് താരങ്ങൾ. ആൺകുട്ടികൾ നശിച്ചുപോയതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾക്കാണെന്ന് സോനം കപൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

വിഷം വമിക്കുന്ന തരത്തിൽ ആണത്ത ബോധം എങ്ങനെയാണ് കുട്ടികളെ പിടികൂടുക എന്നതാണ് ലോക്കർ റൂം കാണിച്ച് തരുന്നത്. ബലാത്സംഗം ചെയ്യുന്ന മാനസികാവസ്ഥയെയാണ് നമ്മൾ ആക്രമിക്കേൺടത്.അധ്യാപകരും മാതാപിതാക്കളും ഈ സംഭവത്തെ ഗൗരവകരമായി പരിഗണിക്കുമെന്നും സ്വര ഭാസ്‌ക്കർ പറഞ്ഞു.മറ്റ് ബോളിവുഡ് താരങ്ങളും വിഷയത്തിൽ സമാനമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്

മനുഷ്യരെ ബാധിക്കുന്ന വൈറസുകളുടെ കൂട്ടത്തില്‍ ലോക്കര്‍ റൂമും സ്ഥാനം നേടിയെന്നാണ് സിദ്ധാര്‍ഥ് ചതുര്‍വേദി പറഞ്ഞത്.ഡല്‍ഹിയിലെ പ്രശസ്തമായ അഞ്ച് സ്‌കൂളിലെ +1, +2 വിദ്യാര്‍ഥികളാണ് ഇതിന് പിന്നിലെന്നാണ് സൈബർ സെൽ കണ്ടെത്തൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :