1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress Ramya Pandyan got married

മമ്മൂട്ടിയുടെ നായികയ്ക്ക് സ്വപ്ന വിവാഹം! ഗംഗയുടെ തീരത്ത് വെച്ച് വിവാഹിതയായി രമ്യ പാണ്ഡിയൻ

Actress Ramya Pandyan got married
നടി രമ്യ പാണ്ഡിയന്‍ വിവാഹിതയായി. യോഗ മാസ്റ്റര്‍ ആയ ലോവല്‍ ധവാനാണ് വരന്‍. ഋഷികേശിലെ ഗംഗാ തീരത്തുവച്ച് നടന്ന വിവാഹ ചടങ്ങില്‍ ഇരുവരുടെയും ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. അച്ഛന്റെ സ്ഥാനത്ത് നിന്ന് രമ്യയുടെ കൈ പിടിച്ചുകൊടുത്തത് ചെറിയച്ഛനും നടനുമായ അരുണ്ഡ പാണ്ഡിയനുമാണ്. അരുണ്‍ പാണ്ഡിയന്റെ മകളും നടിയുമായ കീര്‍ത്തി പാണ്ഡിയനും, ഭര്‍ത്താവും നടനുമായ അശോക് സെല്‍വനും വിവാഹത്തില്‍ പങ്കെടുത്തു.
 
തമിഴ് ഹിന്ദു ആചാര പ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വേഷ്ടിയും ഷര്‍ട്ടുമാണ് വരന്റെ വേഷം. ചുവന്ന പട്ടുസാരിയില്‍ അതീവ സുന്ദരിയായിരുന്നു രമ്യ. വിവാഹം വളരെ ലളിതമായ ചടങ്ങിൽ ഒതുക്കി. സിനിമാ രംഗത്തെ പ്രമുഖര്‍ക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ചെന്നൈയില്‍ ഒരു ഗംഭീര സത്കാര പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്. നവംബര്‍ 15 നാണ് ചെന്നൈയില്‍ വച്ചു നടക്കുന്ന വെഡ്ഡിങ് റിസപ്ഷന്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്.
 
വിവാഹ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതിന് ശേഷം നിരവധി സെലിബ്രിറ്റികളാണ് നവ വധൂവരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ രമ്യ നേരത്തെ പങ്കുവച്ചിരുന്നു.  
അടുത്ത ലേഖനം
'സിനിമയിലെ ഭർത്താവിനും ജീവിതത്തിലെ ഭർത്താവിനും ചിന്നവീട്': കരഞ്ഞിരിക്കാൻ കൽപ്പന തയ്യാറായില്ല - സംവിധായകൻ പറയുന്നു