പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യം, മലയാളി ഹൗസ് ഷോയിലെ ബോള്‍ഡ് മത്സരാര്‍ഥി; നടി നീന കുറുപ്പിന്റെ ജീവിതം ഇങ്ങനെ

1967 മേയ് മൂന്നിനാണ് നീനയുടെ ജനനം

രേണുക വേണു| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2022 (08:50 IST)

ടെലിവിഷനിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് നീന കുറുപ്പ്. 1987 ല്‍ പുറത്തിറങ്ങിയ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെയാണ് നീന മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമായി.

1967 മേയ് മൂന്നിനാണ് നീനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 55 വയസ് കഴിഞ്ഞു. പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കിലാണ് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. സുനില്‍ കുമാര്‍ എന്ന വ്യക്തിയാണ് നീനയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും 21 വയസ്സുള്ള മകളുണ്ട്.

പഞ്ചാബി ഹൗസ്, ലോക്‌നാഥന്‍ ഐഎഎസ്, കയ്യൊപ്പ്, രസികന്‍, തത്സമയം ഒരു പെണ്‍കുട്ടി, കൂതറ, റിങ് മാസ്റ്റര്‍, ഇത് താന്‍ടാ പൊലീസ്, ബി ടെക്, തീവണ്ടി, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു.

നിരവധി സീരിയലുകളിലും നീന അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലെ ബോള്‍ഡ് മത്സരാര്‍ഥിയായിരുന്നു നീന. മലയാളി ഹൗസില്‍ നീന ഫോര്‍ത്ത് റണ്ണര്‍ അപ്പ് ആയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :