'ഞങ്ങളെ വിട്ടു ഈശ്വരന്റെ അടുത്തുപോയി'; ദുഃഖവാര്‍ത്ത പങ്കുവച്ച് അമ്പിളി ദേവി

നെല്‍വിന്‍ വില്‍സണ്‍| Last Updated: ബുധന്‍, 21 ഏപ്രില്‍ 2021 (14:04 IST)

ഭര്‍ത്താവ് ആദിത്യനുമായുള്ള ബന്ധത്തില്‍ വിള്ളലേറ്റ വിവരം തുറന്നുപറഞ്ഞതിനു പിന്നാലെ മറ്റൊരു വേദന കൂടി പങ്കുവച്ച് അഭിനേത്രിയും നര്‍ത്തകിയുമായ അമ്പിളി ദേവി. എല്ലാ കാര്യങ്ങള്‍ക്കും തനിക്കൊപ്പം നിന്നിരുന്ന വല്യച്ഛന്റെ മരണവാര്‍ത്ത അമ്പിളിയെ കൂടുതല്‍ വേദനിപ്പിക്കുകയാണ്.

വല്യച്ഛന്റെ മരണവാര്‍ത്ത അറിയിച്ച് അമ്പിളി ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍ ഇങ്ങനെ


പ്രണാമം അച്ഛാ

എന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നിന്നിരുന്ന, എന്റെ അര്‍ജുന്‍ മോനെ ഞാന്‍ പ്രസവിച്ചു കിടന്ന സമയത്തും അവനു ഓരോ തവണയും വാക്‌സിനേഷന്‍ എടുക്കാന്‍ പോകുമ്പോഴും എല്ലാം എല്ലാത്തിനും കൂട്ട് വന്നിരുന്ന, ഒന്ന് വിളിച്ചാല്‍ ഓടി എത്തുന്ന എന്റെ വല്യച്ഛന്‍ ഇന്ന് ഞങ്ങളെ വിട്ടു ഈശ്വരന്റെ അടുത്തു പോയി. ഞങ്ങളുടെ എല്ലാം കടയച്ഛന്‍

ടെലിവിഷന്‍ താരവും ഭര്‍ത്താവുമായ ആദിത്യനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണെന്നും വലിയ വേദനയോടെയാണ് ജീവിതത്തില്‍ കടന്നുപോയതെന്നും അമ്പിളി ദേവി ഇന്നലെയാണ് തുറന്നുപറഞ്ഞത്. ആദിത്യനുമായുള്ള ബന്ധം അമ്പിളി വേര്‍പിരിയുകയാണെന്ന തരത്തില്‍ നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. അതിനെയെല്ലാം ശരിവയ്ക്കുന്ന പ്രതികരണമാണ് താരത്തിന്റേത്.

ആദിത്യനു മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും അത് അറിഞ്ഞതു മുതല്‍ തങ്ങള്‍ക്കിടയില്‍ സൗഹൃദം കുറഞ്ഞെന്നും അമ്പിളി പറയുന്നു. വിവാഹമോചനം അനുവദിക്കണമെന്നാണ് ആദിത്യന്റെ ആവശ്യം. അതിനായി തന്നെ സമീപിച്ചെന്നും അമ്പിളി പറയുന്നു.

'കുറേ നാളായി എന്നെ ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കില്‍ ബ്ലോക്ക് മാറ്റി അയയ്ക്കും. വീണ്ടും ബ്ലോക്ക് ചെയ്യും,' മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ അമ്പിളി ദേവി പറഞ്ഞു.


താന്‍ വിവാദങ്ങളോടൊന്നും പ്രതികരിക്കാതെ ഇരിക്കുകയായിരുന്നെന്നും എന്നാല്‍, ഇപ്പോള്‍ കേള്‍ക്കുന്ന വിവാദങ്ങളില്‍ സത്യങ്ങളുണ്ടെന്നും അമ്പിളി ദേവി പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

നിയമപരമായി ഇപ്പോഴും താന്‍ തന്നെയാണ് ആദിത്യന്റെ ഭാര്യയെന്നും ഗര്‍ഭിണി ആകുന്നതുവരെയുള്ള വിവാഹബന്ധം വളരെ സന്തോഷകരമായിരുന്നെന്നും അമ്പിളി ദേവി പറഞ്ഞു. തങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി ആദിത്യന്‍ റിലേഷന്‍ഷിപ്പിലാണെന്ന് അമ്പിളി പറയുന്നു. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീയെന്നും അമ്പിളി അഭിമുഖത്തില്‍ പറഞ്ഞു.

ഡെലിവറി കഴിഞ്ഞ സമയത്ത് ആദിത്യന്‍ തന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. ബിസിനസിനുവേണ്ടി തൃശൂര്‍ ആണെന്നാണ് പറഞ്ഞിരുന്നത്. അതെല്ലാം താന്‍ വിശ്വസിക്കുകയായിരുന്നെന്നും കഴിഞ്ഞ മാര്‍ച്ചിലാണ് ഇക്കാര്യങ്ങളെല്ലാം താന്‍ അറിഞ്ഞതെന്നും അമ്പിളി പറയുന്നു. താന്‍ വിവാഹമോചനം അനുവദിച്ചുകൊടുക്കണമെന്നാണ് ആദിത്യന്റെ ഇപ്പോഴത്തെ ആവശ്യമെന്നും അമ്പിളി പറഞ്ഞു.

ആദിത്യനെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ മോശം അഭിപ്രായം ഉണ്ടായിരുന്നു എന്നും എന്നാല്‍, ആദിത്യന്റെ വാക്കുകള്‍ വിശ്വസിച്ചാണ് വിവാഹത്തിനു താന്‍ തയ്യാറായതെന്നും അമ്പിളി ദേവി പറഞ്ഞു. ആദിത്യന്‍ തന്റെ അച്ഛനോടും അമ്മയോടുമൊക്കെ നേരില്‍ വന്നു സംസാരിച്ചിട്ടാണ് വിവാഹം നടന്നതെന്നും നന്നായി ജീവിച്ചു കാണിച്ചു കൊടുക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു അന്ന് ആദിത്യന്‍ തന്നോട് പറഞ്ഞിട്ടുള്ളതെന്നും അമ്പിളി ദേവി പറഞ്ഞു. ആദിത്യനുമായുള്ള ബന്ധത്തില്‍ വിള്ളലേറ്റതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അമ്പിളി.

'ഇന്‍ഡസ്ട്രിയില്‍ കുറേ മോശം അഭിപ്രായങ്ങള്‍ ആദിത്യനെക്കുറിച്ച് ഉണ്ടായിരുന്നല്ലോ.. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം ആളുടെ കൂടെ ജീവിച്ചവരുടെ കുഴപ്പം കൊണ്ടാണെന്നായിരുന്നു പറഞ്ഞത്,' അമ്പിളി പറഞ്ഞു. അച്ഛനും അമ്മയും ഇല്ലാതെ താന്‍ ഒറ്റയ്ക്കാണ് ജീവിച്ചതെന്നും അതുകൊണ്ട് ജീവിതത്തില്‍ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടെന്നും ആദിത്യന്‍ വിവാഹത്തിനു മുന്‍പ് പറഞ്ഞിരുന്നതായി അമ്പിളി. ഇനിയെങ്കിലും നല്ല ജീവിതം വേണമെന്നൊക്കെയാണ് വിവാഹം ആലോചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ ആദിത്യന്‍ തന്റെ അച്ഛനോടും അമ്മയോടും പറഞ്ഞതെന്നും അമ്പിളി പറഞ്ഞു. തന്നെ വിവാഹം ചെയ്യണമെന്നല്ല, തന്റെ കുടുംബത്തെ മൊത്തത്തില്‍ വേണമെന്നായിരുന്നു ആദിത്യന്‍ വിവാഹത്തിനു മുന്‍പ് പറഞ്ഞിരുന്നതെന്നും അമ്പിളി പറഞ്ഞു.

'ജീവിതം' എന്ന ക്യാപ്ഷന്‍ നല്‍കി അമ്പിളി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ മുതലാണ് ഗോസിപ്പുകള്‍ പരന്നു തുടങ്ങിയത്. പിന്നീട് അമ്പിളി ആദിത്യന്‍ എന്നായിരുന്ന ഫെയ്‌സ്ബുക്ക് പേര് അമ്പിളി ദേവി എന്നാക്കി അപ്‌ഡേറ്റ് ചെയ്തു. 'കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണ താമരയെ കൈവെടിഞ്ഞോ' എന്ന ശോകമയമായ ഗാനശകലമാണ് അമ്പിളി പോസ്റ്റ് ചെയ്തത്. ആദിത്യനൊപ്പം നില്‍ക്കുന്ന ഫോട്ടോ ആയിരുന്നു ഫെയ്‌സ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമായി കിടന്നിരുന്നത്. അതും അമ്പിളി ഒഴിവാക്കി. ഇതുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ പ്രചരിച്ചതോടെ 'ഇപ്പോഴും അമ്പിളി എന്റെ ഭാര്യയാണ്' എന്ന് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ആദിത്യന്‍ പറഞ്ഞിരുന്നു.

2019ലാണ് അമ്പിളിയും ആദിത്യനും വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. അധികം വൈകാതെ അമ്പിളിക്കും ആദിത്യനും ഒരു മകന്‍ പിറന്നു. അര്‍ജുന്‍ എന്നാണ് മകന് പേര്. അമര്‍നാഥ് എന്നാണ് അമ്പിളിയുടെ മൂത്ത മകന്റെ പേര്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ഇടിമിന്നലും ശക്തമായ കാറ്റും മഴയും, സംസ്ഥാനത്ത് ഇന്നും ...

ഇടിമിന്നലും ശക്തമായ കാറ്റും മഴയും, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...