'19 വയസ്സേ ആയിട്ടുള്ളൂ'; മാലിദ്വീപില്‍ ജന്മദിനം പൊടിപൊടിച്ച് സാനിയ, ചിത്രങ്ങള്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (09:43 IST)

മാലിദ്വീപില്‍ ജന്മദിനം ആഘോഷിച്ച് മലയാളികളുടെ പ്രിയതാരം സാനിയ ഇയ്യപ്പന്‍. തനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും സാനിയ നന്ദി പറഞ്ഞു. താരത്തിന്റെ 19-ാം ജന്മദിനമായിരുന്നു ഇന്നലെ.


മാലിദ്വീപിലാണ് സാനിയ ഇത്തവണ ജന്മദിനം ആഘോഷിച്ചത്. കഴിഞ്ഞ നാല് ദിവസത്തോളമായി മാലിദ്വീപില്‍ നിന്നു കലക്കന്‍ ചിത്രങ്ങളാണ് സാനിയ പങ്കുവയ്ക്കുന്നത്.


ജന്മദിന ചിത്രങ്ങള്‍ പങ്കുവച്ചതിനു പിന്നാലെ '19 വയസ്സേ ആയിട്ടുള്ളൂ,' എന്നാണ് ആരാധകര്‍ സാനിയയോട് ചോദിക്കുന്നത്. എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.


ദുല്‍ഖര്‍ സല്‍മാന്‍, ഗീതു മോഹന്‍ദാസ്, നവ്യ നായര്‍, സണ്ണി വെയ്ന്‍ തുടങ്ങിയ താരങ്ങളെല്ലാം സാനിയയ്ക്ക് ജന്മദിനാശംകള്‍ നേര്‍ന്നിരിക്കുന്നത്.


ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2 തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :