രേണുക വേണു|
Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (17:22 IST)
ലോകകപ്പില്‍ ഇംഗ്ലണ്ട്-ബംഗ്ലാദേശ് മത്സരം പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടപ്പെടുത്തി 364 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 30 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് എടുത്തിരിക്കുന്നത്. ഡേവിഡ് മലാന്‍ (107 പന്തില്‍ 140), ജോ റൂട്ട് (68 പന്തില്‍ 82) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ നേടിയത്. മത്സരത്തിനിടെ ബംഗ്ലാദേശ് ബൗളര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ കാല്‍തെറ്റി വീണതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
23-ാം ഓവറിലെ ആദ്യ പന്തിലാണ് മുസ്തഫിസുര്‍ കാല്‍തെറ്റി വീണത്. ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് അപ്പോള്‍ ബാറ്റ് ചെയ്തിരുന്നത്. ക്രീസില്‍ നില്‍ക്കുകയായിരുന്ന റൂട്ട് മുസ്തഫിസുറിന്റെ റണ്ണപ്പ് അവസാനിക്കുന്നതിനിടെ പെട്ടന്ന് ക്രീസില്‍ നിന്ന് മാറിനിന്നു. റൂട്ടിന്റെ വ്യതിചലനം മുസ്തഫിസുറിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തി. പന്ത് റിലീസ് ചെയ്യാന്‍ എത്തിയ
മുസ്തഫിസുര്‍ ഉടന്‍ ആ ശ്രമം ഉപേക്ഷിക്കുകയും അടിതെറ്റി വീഴുകയുമായിരുന്നു.
വീഡിയോ വൈറലായതിനു പിന്നാലെ റൂട്ടിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. റൂട്ട് ചെയ്തത് ശരിയായില്ലെന്ന് ചിലര്‍ പറയുന്നു. മുസ്തഫിസുറിന് നിയന്ത്രണം നഷ്ടപ്പെട്ടതിനു റൂട്ടിനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.
Click Here to Watch Video
എന്തായാലും മുസ്തഫിസുറിന് കാര്യമായ പരുക്കേറ്റില്ല. 10 ഓവര്‍ പന്തെറിഞ്ഞ താരം 70 റണ്‍സ് വഴങ്ങുകയും വിക്കറ്റൊന്നും നേടാതെ നിരാശപ്പെടുത്തുകയും ചെയ്തു.