അനുബന്ധ വാര്‍ത്തകള്‍
- തോൽവിയുടെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു, നിതീഷ് റാണ
- മിടുക്കനായിരുന്നു, പിന്നെ എന്തൊക്കെയോ സംഭവിച്ചു, പതിയെ ഇങ്ങനെയായി
- പവർ പ്ലേയിൽ പന്ത് തിന്നുന്നത് ഹോബി, കെ രാഹുലിൻ്റെ 2022 മുതലുള്ള ടി20 പ്രകടനം ഇങ്ങനെ
- വിമർശനങ്ങളെ സ്വീകരിക്കുന്നു, ലഖ്നൗവിനെതിരായ മെല്ലെപ്പോക്കിൽ ക്ഷമ ചോദിച്ച് ബട്ട്ലർ
- എന്തുകൊണ്ട് ഡികോക്ക് ബെഞ്ചിൽ, കാരണം വിശദമാക്കി കെ എൽ രാഹുൽ
മടങ്ങിവരവ് 717 ദിവസങ്ങൾക്ക് ശേഷം, ഇന്നും മങ്ങലേൽക്കാത്ത പേസ്: മാൻ ഓഫ് ദ മാച്ചായി ഞെട്ടിച്ച് ഇഷാന്ത് ശർമ
ഐപിഎല്ലിൽ ദീർഘസമയത്തിന് ശേഷമുള്ള തൻ്റെ മടങ്ങിവരവ് ചരിത്രമാക്കി ഡൽഹി ക്യാപ്പിറ്റൽസിൻ്റെ വെറ്ററൻ പേസർ ഇഷാന്ത് ശർമ. ചെറിയ സ്കോർ ത്രില്ലറായ മത്സരത്തിൽ കൊൽക്കത്തക്കെതിരെ 2 വിക്കറ്റുമായി താരം തിളങ്ങിയിരുന്നു. ഇഷാന്തിൻ്റെയും നായകൻ ഡേവിഡ് വാർണറുടെയും മികച്ച പ്രകടനത്തിൻ്റെ ബലത്തിൽ സീസണിലെ ആദ്യ വിജയമാണ് ഡൽഹി സ്വന്തമാക്കിയത്.
717 ദിവസങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവിൽ നാലോവറിൽ 19 റൺസിന് 2 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. നിതീഷ് റാണ, സുനിൽ നരെയ്ൻ എന്നിവരാണ് ഇഷാന്തിന് മുന്നിൽ കീഴടങ്ങിയത്. ബൗളർമാർ അരങ്ങുവാണ മത്സരത്തിൽ 127 റൺസിന് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഓളൗട്ടാവുകയായിരുന്നു. ഇഷാന്തിന് പുറമെ ആൻ്റിച്ച് നോർക്യ, അക്സർ പട്ടേൽ,കുൽദീപ് യാദവ് എന്നിവർ 2 വിക്കറ്റും മുകേഷ് കുമാർ ഒരു വിക്കറ്റും സ്വന്തമാക്കി. 39 പന്തിൽ 43 റൺസ് നേടിയ ജേസൺ റോയിയാണ് കൊൽക്കത്തയുടെ ടോപ്സ്കോറർ.