ദിലീപിന് വീണ്ടും എട്ടിന്റെ തിരിച്ചടി, തുറുപ്പ് ചീട്ട് മഞ്ജു? യുവനടന്റെ മൊഴി കുരുക്കാകുന്നു?

അപർണ| Last Modified ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (08:51 IST)
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെതിരെ കൂടുതല്‍ സിനിമാ താരങ്ങള്‍ മൊഴി നല്‍കിയെന്ന് വിവരം. സിദ്ദീഖ്, ഇടവേള ബാബു എന്നിവര്‍ക്ക് പുറമെ കുഞ്ചാക്കോ ബോബനും ദിലീപിന് തിരിച്ചടിയാകുന്ന മൊഴിയാണ് നല്‍കിയതെന്ന് അറിയുന്നു.

തന്റെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കുന്നു എന്നായിരുന്നു നടി ആരോപിച്ചത്. എന്നാൽ, ദിലീപടക്കമുള്ളവർ ഇത് എതിർക്കുകയാണിപ്പോൾ. പക്ഷേ, ഇക്കാര്യത്തിൽ സിദ്ദിഖ്, ഇടവേള ബാബു എന്നിവർ ദിലീപിന് എതിരാണ് മൊഴി നൽകിയിരിക്കുന്നത്.

ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് നടി തന്നോട് പറഞ്ഞുവെന്നാണ് സിദ്ദീഖിന്റെ മൊഴി. ഇക്കാര്യം ദിലീപിനോട് ചോദിച്ചപ്പോള്‍, ഇക്ക വിഷയത്തില്‍ ഇടപെടേണ്ടെന്നും വ്യക്തിപരമായ കാര്യമാണിതെന്നുമാണ് മറുപടി ലഭിച്ചതെന്നും സിദ്ദീഖ് മൊഴി നല്‍കി. സമാനമായ മൊഴി തന്നെയാണ് ഇടവേള ബാബുവും നൽകിയിരിക്കുന്നത്.

എന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടേത് മാത്രമല്ല, മുന്‍ ഭാര്യ മഞ്ജുവാര്യരുടെ അവസരങ്ങള്‍ കൂടി ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. മഞ്ജു വാര്യരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്ന മൊഴിയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മഞ്ജു നായികയായ ഹൗ ഓര്‍ഡ് ആര്‍യു എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. ഈ ചിത്രത്തില്‍ സഹകരിക്കരുത് എന്ന രീതിയില്‍ ദിലീപ് സംസാരിച്ചുവെന്നാണ് കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :