ഇതുവരെ ചെയ്യാത്ത വേഷം, വ്യത്യസ്തനായി മമ്മൂട്ടി- ഇത് പൊളിക്കും!

അപർണ| Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (12:50 IST)
മമ്മൂട്ടി ചെയ്യാത്ത വേഷങ്ങളുണ്ടോ? കഥാപാത്രങ്ങളുണ്ടോ? ഒരുപക്ഷേ ഇല്ലെന്നാകും പലർക്കും മറുപടി. എന്നാൽ, തന്റെ ഓരോ സിനിമയും കഥാപാത്രവും പുതുമ നിറഞ്ഞതാക്കാൻ മമ്മൂട്ടിയെന്ന നടൻ ചെയ്യുന്ന കഠിനാധ്വാനം ചെറുതൊന്നുമല്ല. വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് എന്നും മലയാളികളെ വിസ്മയിപ്പിച്ച നടനാണ് മമ്മൂട്ടി. മൃഗയ, കറുത്ത പക്ഷികള്‍, പൊന്തൻ മാട എന്നിങ്ങനെ ഒരുപാട് ചിത്രങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളുമായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ്‌ മമ്മൂട്ടി.

അങ്ങനെ ഒരു വിസ്മയം തീര്‍ക്കാന്‍ വീണ്ടും ഒരു കഥാപാത്രവുമായി എത്തുകയാണ് അദ്ദേഹം. ഇതുവരെ ചെയ്യാത്ത വേഷമാണിത്. പുതിയ ചിത്രത്തില്‍ കുള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സോഹന്‍ സീനുലാലാണ് സംവിധാനം ചെയ്യുന്നത്. ഡബിള്‍സ് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ടെക്ക് ഓഫിന്റെ തിരക്കഥ ഒരുക്കിയ പി.വി. ഷാജി കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്യുന്നത്.

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി കുള്ളനായി എത്തുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. മമ്മൂട്ടി കുള്ളൻ കഥാപാത്രമായി എത്തുന്ന ചിത്രം ആദ്യം പ്രഖ്യാപിച്ചത് സോഹൻ സീനുലാൽ ആയതിനാൽ നാദിർഷയുടെ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ഉറപ്പില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :