അനുബന്ധ വാര്‍ത്തകള്‍
- 'ഐസിയുവിൽ നിന്ന് ഇവിടെ വരെ എത്തിച്ചത് അവൾ'; വികാരഭരിതനായി സലിംകുമാറിന്റെ കുറിപ്പ്
- അമൃതയ്ക്കൊപ്പം എപ്പോഴും നിറചിരിയോടെ മകൾ, ബാലയ്ക്കൊപ്പം ശോകം; എന്തുപറ്റിയെന്ന് ആരാധകർ
- 'പണമല്ല വലുത്, ഒരിക്കലും സ്നേഹം ഉപേക്ഷിക്കരുത്'; മകൾക്കൊപ്പം ബാലയുടെ ഓണം
- ബാലൻസ് ചില്ലറയ്ക്ക് വേണ്ടി കണ്ടൿടറോട് കയർത്തും ബസ് തടഞ്ഞും അന്യസംസ്ഥാന തൊഴിലാളികൾ
- ബിജെപി കേരളത്തില്‍ കോണ്‍ഗ്രസിന്റെ ബി ടീം ആയി പ്രവര്‍ത്തിക്കുന്നു: കോടിയേരി
'സത്യം ഇതാ, ഈ വീഡിയോ ഇന്നേ വരെ ഞാൻ ആരെയും പുറത്തുകാണിച്ചിട്ടില്ല'; മകള്‍ ദു:ഖിതയാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബാല
എന്നാല്‍ വീഡിയോയില്‍ മകള്‍ ദു:ഖിച്ചുനില്‍ക്കുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മകള്‍ക്കൊപ്പമാണ് നടൻ ബാല ഇത്തവണ ഓണം ആഘോഷിച്ചത്. മകള്‍ അവന്തികയ്ക്ക് ഒപ്പമുള്ള ഓണമാണ് ഇതുവരെ ആഘോഷിച്ചതില്‍ ഏറ്റവും നല്ലത് എന്ന് ബാല പറഞ്ഞിരുന്നു. മകള്‍ക്കൊപ്പമുള്ള വീഡിയോയും ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ വീഡിയോയില്‍ മകള്‍ ദു:ഖിച്ചുനില്‍ക്കുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയുമായി സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തിയിരിക്കുകയാണ് ബാല. മകള്‍ അവന്തികയ്ക്കൊപ്പമുള്ള വീഡിയോയും ബാല ഷെയര്‍ ചെയ്തിട്ടുണ്ട്.
ബാലയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
യഥാർഥ സത്യം ഇതാ. ഈ വിഡിയോ ഇന്നേ വരെ ഞാൻ ആരെയും പുറത്തുകാണിച്ചിട്ടില്ല. ഒരച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെ ഭാഷയുണ്ട്, അത് മറ്റുള്ളവര്‍ക്ക് മനസിലാകണമെന്നില്ല. എന്റെ മകളുടെ സന്തോഷത്തെ പറ്റി ചിന്തിക്കുന്ന ഒരുപാട് നല്ല മനസ്സുകൾ ഇവിടെയുള്ളതിനാലാണ് ഞാന്‍ ഈ വിഡിയോ ഇപ്പോൾ പോസ്റ്റ് ചെയ്യുന്നത്. ഞാൻ പ്രാര്‍ത്ഥിക്കുന്ന ദൈവത്തോടും, ഞാൻ വിശ്വസിക്കുന്ന നിയമത്തോടും എന്റെ ആരാധകരോടും സുഹൃത്തുക്കളോടും, നിരുപാധികമായി എന്നെ സ്നേഹിക്കുന്നവര്‍ക്കും നന്ദി പറയുന്നു. ഞാനെന്റെ മകളുടെ അച്ഛനാണ്, അവൾ എന്നും എപ്പോഴും സന്തോഷവതിയായിരിക്കാൻ ഞാൻ ശ്രദ്ധിക്കും. നന്ദി നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.