വിനീത് ശ്രീനിവാസൻ രണ്ടും കൽ‌പ്പിച്ച്! അണിയറയിൽ ഒരുങ്ങുന്നത് ഒരു അഡാർ ഐറ്റം!

വിനീത് ശ്രീനിവാസൻ പറക്കുമോ? 'എബി' ഉടൻ എത്തും!

aparna shaji| Last Modified ശനി, 21 ജനുവരി 2017 (09:00 IST)
നായകാനുന്ന 'എബി'യുടെ ട്രെയിലർ പുറത്തിറങ്ങി. മലയാളത്തിലെ മുന്‍നിര പരസ്യ സംവിധായകനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണ് എബി. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ശ്രീകാന്ത് മുരളിയുടെ ആദ്യസംവിധാന സംരംഭമാണ് ഈ ചിത്രം.

പറക്കാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല, പറക്കണം എന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് സിനിമ. ഒരാളുടെമാത്രം കഥയല്ല, സ്വപ്നം കാണുന്ന അനേകായിരങ്ങളുടെ കഥയാണ്. മരിയാപുരം ഗ്രാമവാസിയായ എബിയുടെ പറക്കാനുള്ള സ്വപ്നത്തിന്റെ പുറകേയാണ് സിനിമ പോകുന്നത്.

വെല്ലുവിളികള്‍ നേരിട്ട് ജീവിതവിജയം നേടുന്ന കഥാപാത്രമായാണ് വിനീത് എത്തുക. വിനീതിന്റെ കരിയറിലെ ഏറ്റവുമികച്ച കഥാപാത്രമാകും എബി. ചിത്രത്തിനായി പ്രത്യേക തയാറെടുപ്പുകൾ താരം നടത്തിയിരുന്നു. സിനിമയിൽ വേറിട്ട ഗെറ്റപ്പിലാണ് വിനീത് എത്തുക. വിനീതിന്റെ അഭിനയപ്രകടനമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :