ഡിവില്ലിയേഴ്‌സ് വമ്പന്‍ ഉടക്കില്‍; കളിക്കില്ലെന്ന് താരം - കളി അതിരുകടക്കുന്നു

കളി അതിരുകടക്കുന്നു; കളിക്കില്ലെന്ന് ഡിവില്ലിയേഴ്‌സ്

 AB De Villiers , south africa , De Villiers , Test matches , AB D , എബി ഡിവില്ലിയേഴ്‌സ് , ഡിവില്ലിയേഴ്‌സ് , ബംഗ്ലദേശ്, ഇംഗ്ലണ്ട് , ഡിവില്ലിയേഴ്‌സ്
ജോഹന്നാസ്‌ബര്‍ഗ്| jibin| Last Modified വ്യാഴം, 19 ജനുവരി 2017 (16:01 IST)
കടുത്ത തീരുമനവുമായി ദക്ഷിണാഫ്രിക്കന്‍ ഏകദിന നായകന്‍ എബി ഡിവില്ലിയേഴ്‌സ്. ഈ വര്‍ഷം ടെസ്‌റ്റ് ടീമില്‍ കളിക്കില്ലെന്നാണ് സൂപ്പര്‍ താരം വ്യക്തമാക്കിയത്.

ദക്ഷിണാഫ്രിക്കയുടെ ബംഗ്ലദേശ്, ഇംഗ്ലണ്ട് ടെസ്‌റ്റ് പരമ്പരകളില്‍ കളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇപ്പോള്‍ കളിക്കുക എന്നത് ബുദ്ധിമുട്ടാണ്. ടെസ്‌റ്റിലേക്ക് തിരിച്ചുവരാന്‍ തനിക്ക് കുറച്ചുകൂടി സമയം ആവശ്യമാണെന്നും എബി പറഞ്ഞു.

ടെസ്‌റ്റില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും ഏകദിന ടീമിനെ നയിക്കാന്‍ ഒരുക്കമാണ്. 2019ല്‍ ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യം വെച്ചാണ് തന്റെ മുന്നൊരുക്കങ്ങളെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ മാര്‍ച്ചില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്‌റ്റ് പരമ്പയില്‍ കളിക്കാന്‍ ഒരുക്കമല്ലെന്ന് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരില്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തലവന്‍ ഹാറൂണ്‍ ലോര്‍ഗറ്റ് താരത്തിനെതിരെ
രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :