എന്തുകൊണ്ടാണ് അബ്രഹാമിന്‍റെ സന്തതികള്‍ പുലിമുരുകനെ വെല്ലുന്ന സിനിമയായി മാറുന്നത്?

അബ്രഹാമിന്‍റെ സന്തതികള്‍, പുലിമുരുകന്‍, മമ്മൂട്ടി, വൈശാഖ്, ഉദയ്കൃഷ്ണ, ഹനീഫ് അദേനി, Abrahaminte Santhathikal, Pulimurukan, Mammootty, Vysakh, Udaykrishna, Haneef Adeni
BIJU| Last Modified വ്യാഴം, 2 ഓഗസ്റ്റ് 2018 (20:58 IST)
പുലിമുരുകനുമായി അബ്രഹാമിന്‍റെ സന്തതികളെ താരതമ്യപ്പെടുത്താന്‍ കഴിയുമോ? ബോക്സോഫീസ് പ്രകടനത്തിന്‍റെ കാര്യത്തില്‍ ആ താരതമ്യം ഇപ്പോള്‍ നടക്കുകയാണ്. റിലീസിന്‍റെ ആദ്യദിവസങ്ങളില്‍ പുലിമുരുകന്‍ നടത്തിയ പ്രകടനത്തോളം ഗംഭീര പ്രകടനമാണ് അബ്രഹാമിന്‍റെ സന്തതികള്‍ നടത്തിയത്.

പുലിമുരുകന്‍റെ നിര്‍മ്മാണച്ചെലവ് 25 കോടിയിലധികം രൂപയാണ്. എന്നാല്‍ അബ്രഹാമിന്‍റെ സന്തതികള്‍ക്ക് ചെലവായത് പത്തുകോടി രൂപയില്‍ താഴെ മാത്രം. ആ വ്യത്യാസം പക്ഷേ ബോക്സോഫീസ് പ്രകടനത്തില്‍ ഉണ്ടാകുന്നില്ല. ചിത്രത്തിന്‍റെ ക്വാളിറ്റിയിലും പുലിമുരുകനൊപ്പം തന്നെയാണ് അബ്രഹാമിന്‍റെ സന്തതികളുടെ സ്ഥാനവും.

ചില വ്യത്യാസങ്ങള്‍ പ്രകടമായുണ്ട്. പുലിമുരുകനിലെ പ്രധാന ആകര്‍ഷണഘടകം ഒരു കടുവയായിരുന്നു. അതുപോലെ എക്സ്ട്രാ മൈലേജ് നല്‍കുന്ന ഒരു കാര്യവും അബ്രഹാമിന്‍റെ സന്തതികളിലില്ല. പീറ്റര്‍ഹെയ്ന്‍ ഒരുക്കിയ സ്റ്റണ്ട് രംഗങ്ങള്‍ പുലിമുരുകന്‍റെ ഹൈലൈറ്റായിരുന്നു. അതുപോലെ തീപാറുന്ന സംഘട്ടന രംഗങ്ങളും അബ്രഹാമിന്‍റെ സന്തതികളില്‍ ഇല്ല. പുലിമുരുകന്‍ സൃഷ്ടിച്ചത് വൈശാഖിനെയും ഉദയ്കൃഷ്ണയെയും പോലെയുള്ള പുലികളാണ്. അബ്രഹാമിന്‍റെ സന്തതികളോ? ഷാജി പാടൂര്‍ എന്ന നവാഗത സംവിധായകനും.

എന്നാല്‍ ഉള്ളുനീറ്റുന്ന ഒരു കഥ അബ്രഹാമിന്‍റെ സന്തതികള്‍ പറയുന്നു എന്നതാണ് പുലിമുരുകന് മുകളില്‍ വിജയക്കൊടി നാട്ടാന്‍ ഈ മമ്മൂട്ടിച്ചിത്രത്തിന് കഴിയുന്നതിന്‍റെ പ്രധാന കാരണം. മമ്മൂട്ടിയുടെ കണ്ണ് നിറയുമ്പോള്‍ പ്രേക്ഷകര്‍ക്കും അത് താങ്ങാനാവുന്നില്ല. ഡെറിക് ഏബ്രഹാം രണ്ടാം പകുതിയില്‍ ‘വേട്ടയ്ക്കിറങ്ങുമ്പോള്‍’ പ്രേക്ഷകരൊന്നടങ്കം ആ നീക്കങ്ങള്‍ക്കൊപ്പമുണ്ട്.

ഹനീഫ് അദേനി തിരക്കഥയെഴുതിയ അബ്രഹാമിന്‍റെ സന്തതികള്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറുമോ? എത്രനാള്‍ക്കുള്ളില്‍ ചിത്രം 100 കോടി ക്ലബില്‍ പ്രവേശിക്കും? കാത്തിരിക്കുക!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :