1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty Derrick Abraham Abrahaminte Santhathikal

കണ്ണുതുറന്ന് കാണൂ, ഡെറിക് ഏബ്രഹാമിന്‍റെ കുതിപ്പ്; മിന്നല്‍ വേഗതയില്‍ 100 കോടിയിലേക്ക്!

ഡെറിക് ഏബ്രഹാം
ഇങ്ങനെയൊരു സംഭവം മലയാള സിനിമയില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഇത്രയും വേഗത്തില്‍ ഒരു സിനിമ 100 കോടി കളക്ഷനിലേക്ക് അടുക്കുന്നത് ഇതാദ്യം. ഇത് മമ്മൂട്ടി എന്ന മഹാനടന്‍റെ കരിയറിലെ പുതിയ അധ്യായം. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ സുവര്‍ണലിപികളിലെഴുതേണ്ട അധ്യായം!
 
അബ്രഹാമിന്‍റെ സന്തതികള്‍ 80 കോടി കളക്ഷന്‍ പിന്നിട്ട് മുന്നേറുമ്പോള്‍ ഇത് മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷത്തിമര്‍പ്പിന്‍റെ സമയമാണ്. വെറും പത്ത് കോടിയോളം മാത്രം ബജറ്റിലൊരുങ്ങിയ ഒരു സിനിമയാണിത്. സംവിധായകന്‍ ഷാജി പാടൂര്‍ നവാഗതനാണ്. വിദേശ ലൊക്കേഷനുകളോ കണ്ണഞ്ചിപ്പിക്കുന്ന വി എഫ് എക്സ് വിദ്യകളോ ഇല്ല. ഉള്ളത് മമ്മൂട്ടി എന്ന നടന്‍ മാത്രം. കാമ്പുള്ളൊരു കഥ മാത്രം.
 
ഈ രീതിയിലാണ് അബ്രഹാമിന്‍റെ സന്തതികളുടെ കുതിപ്പെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 100 കോടി ക്ലബിലെത്തുമെന്നാണ് വിവരം. ഇതിനപ്പുറം മലയാള സിനിമയ്ക്ക് എന്താണ് വേണ്ടത്! മെഗാസ്റ്റാര്‍ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം പഴങ്കഥയായിരിക്കുന്നു. ഇനി വലിയ സിനിമകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ അബ്രഹാമിന്‍റെ സന്തതികളെ മറികടക്കുന്ന ചിത്രങ്ങള്‍ക്കായി തയ്യാറെടുക്കുക.
 
കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രം ഇത്ര മഹത്തായ വിജയം നേടുന്നുണ്ടെങ്കില്‍ അതിന് കാരണം ആ സിനിമയുടെ കണ്ടന്‍റിന്‍റെ കരുത്താണ്. പിന്നെ, മമ്മൂട്ടി എന്ന മഹാനടന്‍റെ സാന്നിധ്യവും. ഇത് ഒരു ആഘോഷമാണ്. സമാനതകളില്ലാത്ത മലയാള സിനിമാ പ്രേക്ഷകരുടെ കരുത്തിലേക്ക് ഒരു കണ്ണുതുറപ്പിക്കലാണ്.
അടുത്ത ലേഖനം
രഞ്ജിത്ത് എഴുതുന്നു, ഷാജി കൈലാസിനുവേണ്ടി ഒരുഗ്രന്‍ മമ്മൂട്ടി ത്രില്ലര്‍ !