Aadujeevitham: പൂര്‍ണ നഗ്നനായി നില്‍ക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനു മൂന്ന് ദിവസം മുന്‍പ് ഭക്ഷണം പൂര്‍ണമായി നിര്‍ത്തി, തലേന്ന് വെള്ളം കുടിയും; പൃഥ്വി സഹിച്ചത് ചില്ലറയല്ല !

ഈ സീന്‍ ഷൂട്ട് ചെയ്യാന്‍ വേണ്ടി മൂന്ന് ദിവസമാണ് പൃഥ്വിരാജ് പട്ടിണി കിടന്നത്

Aadujeevitham
രേണുക വേണു| Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (13:18 IST)
Aadujeevitham

Aadujeevitham: ആടുജീവിതത്തിലെ നജീബായി അഭിനയിക്കാന്‍ പൃഥ്വിരാജ് കടന്നുപോയത് ദുസഹമായ ഡയറ്റിങ്ങിലൂടെ. പൂര്‍ണ നഗ്നനായി നില്‍ക്കുന്ന പൃഥ്വിരാജിന്റെ റിവീലിങ് സീന്‍ തിയറ്ററില്‍ എല്ലാവരേയും ഞെട്ടിച്ചതാണ്. പൃഥ്വിരാജിന്റെ മെലിഞ്ഞ ശരീരം പൂര്‍ണമായി ഈ സീനില്‍ കാണിക്കുന്നുണ്ട്. ഇതിനായി പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് ക്യാമറമാന്‍ സുനില്‍ കെ.എസ്. ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.

ഈ സീന്‍ ഷൂട്ട് ചെയ്യാന്‍ വേണ്ടി മൂന്ന് ദിവസമാണ് പൃഥ്വിരാജ് പട്ടിണി കിടന്നത്. പൂര്‍ണമായി ഭക്ഷണം ഒഴിവാക്കി. വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. സീന്‍ ഷൂട്ട് ചെയ്യുന്നതിന്റെ തലേന്ന് വെള്ളം കുടിയും നിര്‍ത്തി. 12 മണിക്കൂറോളം പൂര്‍ണമായി വെള്ളവും ഒഴിവാക്കി. ശരീരത്തില്‍ ബാക്കിയുള്ള ജലാംശം കൂടി വലിച്ചെടുക്കാന്‍ 30 മില്ലി വോഡ്ക കൂടി കുടിച്ചു. ഷോട്ടിനു വേണ്ടി പൃഥ്വിരാജിനെ കസേരയില്‍ ഇരുത്തിയാണ് കൊണ്ടുവന്നത്. അത്രത്തോളം ക്ഷീണിതനായിരുന്നു. മാര്‍ക്ക് ചെയ്തുവെച്ച സ്ഥലത്ത് പൃഥ്വിയെ കൊണ്ടുവന്ന് നിര്‍ത്തി ആ ഷോട്ട് എടുത്തു. ഈയൊരു സീന്‍ മാത്രമാണ് അന്ന് എടുത്തത്. പൃഥ്വി അത്രത്തോളം ക്ഷീണിതനായിരുന്നെന്നും സുനില്‍ പറഞ്ഞു.

ആടുജീവിതത്തിനു വേണ്ടി 30 കിലോയോളം പൃഥ്വി ശരീരഭാരം കുറച്ചിരുന്നു. അപകടകരമായ ഡയറ്റിങ്ങാണ് നടത്തിയതെന്നും ഇത് ആരും അനുകരിക്കരുതെന്നും പൃഥ്വിരാജ് തന്നെ പറഞ്ഞിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :