തൃഷയുമായി വിജയ് സേതുപതിയുടെ ലിപ്പ് ലോക്ക് രംഗം,'96'ല്‍ നിന്ന് ഒഴിവാക്കിയ ആ ക്ലൈമാക്‌സ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (11:07 IST)

വിജയ് സേതുപതി- എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി സി പ്രേംകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് 96. റാമിന്റെയും ജാനുവിന്റെയും ബന്ധത്തിന്റെ തീവ്രതയാണ് പ്രേക്ഷകരെ പിടിച്ചിരുത്തിയത്. സിനിമയുടെ ക്ലൈമാക്‌സില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു രംഗത്തെക്കുറിച്ച് പറയുകയാണ് വിജയസേതുപതി.
ജാനുവും റാമും എയര്‍പോര്‍ട്ടില്‍ വെച്ച് പിരിയുന്ന ക്ലൈമാക്സ് സീനില്‍ ഒരു ലിപ്പ് ലോക്കുണ്ടായിരുന്നുവെന്നാണ് വിജയസേതുപതി പറയുന്നത്. പിന്നീട് അത് വേണ്ടെന്നു വെച്ചതെന്നും ഗെറ്റ് ടുഗദറിന് വരുമ്പോള്‍ ഇതൊക്കെയാണ് സംഭവിക്കുക എന്ന തോന്നല്‍ പ്രേക്ഷകന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെ ആലോചിച്ച് ചര്‍ച്ചചെയ്താണ് റാം എന്ന കഥാപാത്രം ജാനുവിനെ തൊടുകയെ വേണ്ടെന്ന തീരുമാനത്തില്‍ എത്തിയതെന്ന് വിജയ് സേതുപതി വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :