വയലന്‍സ് നിറഞ്ഞ ആക്ഷന്‍ രംഗങ്ങളുമുള്ള ചിത്രം,സെന്‍സര്‍ കട്ട് ഒന്നുമില്ല, സന്തോഷം പങ്കുവെച്ച് സംവിധായകന്‍ വിനയന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2022 (14:49 IST)
പത്തൊമ്പതാം നുറ്റാണ്ടിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.സെന്‍സര്‍ കട്ട് ഒന്നുമില്ല എന്നതില്‍ വളരെ സന്തോഷമെന്ന് വിനയന്‍ പറഞ്ഞു.

വിനയന്റെ വാക്കുകളിലേക്ക്

ഇന്നായിരുന്നു പത്തൊമ്പതാം നുറ്റാണ്ടിന്റെ സെന്‍സര്‍.. കട്ട്‌സ് ഒന്നുമില്ലാതെ U/A സര്‍ട്ടിഫിക്കറ്റ് ലഭിച്ചു..

സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തിന്റെ കഥപറയുന്ന തീക്ഷ്ണമായ പ്രമേയവും കുറച്ചൊക്കെ വയലന്‍സ് നിറഞ്ഞ ആക്ഷന്‍ രംഗങ്ങളുമുള്ള ചിത്രത്തിന് സെന്‍സര്‍ കട്ട് ഒന്നുമില്ല എന്നതില്‍ വളരെ സന്തോഷം...

കണ്ടവര്‍ക്കെല്ലാം ഏറെ ഇഷ്ടപ്പെട്ടു എന്നതില്‍ അതിലേറെ സന്തോഷം.. ഓണത്തിന് തീയറ്ററുകളില്‍ ഒരുത്സവ പ്രതീതി സൃഷ്ടിക്കുവാന്‍ നമ്മുടെ സിനിമയ്ക്കു കഴിയുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു..സഹകരിച്ച, സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :