70 കോടി ബജറ്റില്‍ ഒരുക്കിയ ടര്‍ബോയിലെ ആക്ഷന്‍ രംഗം ലീക്കായി,കന്നഡ നടന്‍ രാജ് ബി ഷെട്ടി ഉള്‍പ്പെടുന്ന ഫൈറ്റ് സീന്‍ പുറത്ത്

Mammootty  Turbo Movie
Mammootty Turbo Movie
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 ജനുവരി 2024 (17:22 IST)
മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും വീണ്ടും ഒന്നിക്കുന്ന 'ടര്‍ബോ' ഒരുങ്ങുകയാണ്. ആക്ഷന്‍-കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ഒരു ലൊക്കേഷന്‍ പുറത്തുവന്നതിന് പിന്നാലെ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയും നിറയുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സമ്പന്നമാക്കാന്‍ ബുജുത്സു ആയോധനകല ടീമും ക്യാമറയ്ക്ക് മുന്നില്‍ നേരത്തെ എത്തിയിരുന്നു. വമ്പന്‍ താരനിരകള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ലീക്കായി. കന്നഡ നടന്‍ രാജ് ബി ഷെട്ടി ഉള്‍പ്പെടുന്ന ഒരു ഫൈറ്റ് രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.വിയറ്റ്‌നാം ഫൈറ്റേര്‍സിനെയാണ് പുറത്തുവന്ന വീഡിയോയില്‍ കാണാനാകുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :